ഫിഷ് നിർവാണ: രുചി വിസ്മയവുമായി പുസ്തക മേളയിൽ ഷെഫ് പിള്ളയുടെ പാചകം
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് സുരേഷ് പിള്ള. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്. വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ

ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് സുരേഷ് പിള്ള. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്. വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയാറാക്കാനാകുന്നതാണിത്. ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിയത്.
വീട്ടമ്മമാരും ഉദ്യോഗസ്ഥരുമായ പാചകതൽപരരെ കൂടെ കൂട്ടിക്കൊണ്ട് അദ്ദേഹം രസകരമായൊരു രുചി യാത്ര തന്നെ നടത്തി. തയാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി. ഷെഫ് പിള്ളയുടെ ' 'തേങ്ങാ മാങ്ങ' എന്ന ഇംഗ്ലീഷ് പുസ്തകവും 'വീട്ടു രുചികൾ' എന്ന മലയാളം പുസ്തകവും വേദിയിൽ പ്രകാശനം ചെയ്തു. ഫാത്തിമ അവതാരകയായിരുന്നു.