ഷാർജ ∙ ദുരന്തനിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്കുണ്ടെന്നും ലോകത്ത് പ്രകൃതിദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്നും യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ.മുരളി തുമ്മാരുകുടി. ‘ടിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഷാർജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ദുരന്തനിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്കുണ്ടെന്നും ലോകത്ത് പ്രകൃതിദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്നും യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ.മുരളി തുമ്മാരുകുടി. ‘ടിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തം എവിടെയും ഉണ്ടാകാം. അതിനെ നിയന്ത്രിക്കാൻ കഴിയുക എന്നതാണ് പ്രധാനം. ആശയവിനിമയം ശക്തമാക്കിയാൽ ദുരന്തത്തിന്റെ വ്യാപ്തി ആഘാതവും കുറയ്ക്കാനാകും. ഡിസാസ്റ്റർ മാനേജ്മെന്റിൽ പ്രായോഗികതയ്ക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടാകുമ്പോൾ ബന്ധപ്പെട്ട വകുപ്പ് കൃത്യമായ വിവരം നൽകിയില്ലെങ്കിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ ഇടയാകും. 

വ്യാവസായിക പ്രവർത്തനങ്ങൾ മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതിക്കും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും നാശം സംഭവിക്കുന്നുണ്ട്. കേരളത്തിൽ റേഡിയേഷൻ അളവ് താരതമ്യേന കൂടുതലാണ്. ഇതു കൂടുതൽ പേർ കാൻസർ ബാധിതരാകാനാ‍ കാരണമാകുന്നു.

ADVERTISEMENT

പുഴകളും മണ്ണും ജലവും മലിനമാകുന്നത് പല പ്രശ്നങ്ങളിലേക്ക് സമൂഹത്തെ എത്തിക്കും. അവ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുകയും ബോധവൽക്കരണം നടത്തുകയും വേണം. വ്യാവസായിക മലിനീകരണം മുഖേന ഉണ്ടാകുന്ന രോഗാവസ്ഥ ഒഴിവാക്കാൻ വ്യവസ്ഥാപിതമായ എപിഡെമിക് പഠനങ്ങൾ വേണം. എന്നാൽ ചെലവേറിയ ഇത്തരം പഠനങ്ങളൊന്നും നമ്മുടെ നാട്ടിൽ കാര്യമായി നടക്കാറില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

വായന മരിച്ചിട്ടില്ലെന്നും വായനക്കാരും എഴുത്തുകാരും തമ്മിലുള്ള സംവാദം തുടരുന്നുവെന്നും ഷാർജ രാജ്യാന്തര പുസ്തകമേള അടിവരയിടുന്നു. സന്ദർശകരിൽ കൂടുതലും മലയാളികളാണെന്നതിൽ അഭിമാനമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ കൂടിയായ മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു. മച്ചിങ്ങൽ രാധാകൃഷ്ണൻ മോഡറ്റേറായി.

English Summary:

Muralee Thummarukudy at Sharjah International Book Fair