ദോഹ ∙ ഗാസയിൽ പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ വാക്കുകളല്ല കനത്ത നടപടിയാണ് ആവശ്യമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഇസ്രയേലിന്റെ കിരാതവാഴ്ചയ്ക്കെതിരെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും സ്വയം പ്രതിരോധത്തിന്റെ പേരിൽ ഇസ്രയേൽ നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഗാസയിൽ പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ വാക്കുകളല്ല കനത്ത നടപടിയാണ് ആവശ്യമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.

ഇസ്രയേലിന്റെ കിരാതവാഴ്ചയ്ക്കെതിരെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും സ്വയം പ്രതിരോധത്തിന്റെ പേരിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊല തടയാൻ നടപടിയെടുക്കുന്നതിൽ രാജ്യാന്തര സമൂഹം പരാജയപ്പെട്ടെന്നും അമീർ ചൂണ്ടിക്കാട്ടി. സൗദിയിലെ റിയാദിൽ പലസ്തീൻ വിഷയത്തിൽ നടന്ന അടിയന്തര അറബ്- ഇസ്‌ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാൻ ആഗോള പ്രതിരോധം ആവശ്യമാണെന്ന് അമീർ ആഹ്വാനം ചെയ്തത്. ഗാസയിൽ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ കൂട്ടക്കൊല ചെയ്യപ്പെടുന്നത് കണ്ടിട്ടും രാജ്യാന്തര നിയമങ്ങൾക്ക് അതീതമായി ഇസ്രയേലിനെ പിന്തുണച്ച് മറ്റ് രാജ്യങ്ങളെടുക്കുന്ന നിലപാട് എത്രനാൾ തുടരാനാകും. 

ADVERTISEMENT

ഇസ്രയേൽ ആക്രമണം തുടരുന്നതും വംശഹത്യാപരമായ കുറ്റകൃത്യങ്ങൾ നടത്തുന്നതും അറബ്, ഇസ്‌ലാമിക് ദേശീയ സുരക്ഷയെ മാത്രമല്ല, എല്ലാ രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്നതാണെന്നും അമീർ ചൂണ്ടിക്കാട്ടി. ഇസ്രയേലിന്റെ ആക്രമണങ്ങൾക്കെതിരെ രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചതിനൊപ്പം വെടിനിർത്തൽ നടപ്പാക്കാനും ജനങ്ങളെ സംരക്ഷിക്കാനും കൂട്ടക്കൊല അവസാനിപ്പിക്കാനുമുള്ള എല്ലാ മേഖലാ, രാജ്യാന്തര നയതന്ത്ര ശ്രമങ്ങളെയും പിന്തുണയ്ക്കുന്നത് ഖത്തർ തുടരുമെന്നും ഗാസയിലെ പൗരന്മാർക്കെതിരായ എല്ലാ ആക്രമണങ്ങളെയും രാജ്യം എതിർക്കുന്നെന്നും അമീർ വ്യക്തമാക്കി. ഗാസയിലെ ആശുപത്രികളിൽ നടത്തിയ ബോംബാക്രമണങ്ങളെ ന്യായീകരിക്കാൻ ഇസ്രയേൽ നടത്തിയ അവകാശവാദങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര സംഘത്തെ അടിയന്തരമായി നിയോഗിക്കണമെന്നും അമീർ ആഹ്വാനം ചെയ്തു. 

ഐക്യദാർഢ്യ സംഗമം 17ന്
ഗാസയിലെ കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ 17ന് പ്രത്യേക ഐക്യദാർഢ്യ സംഗമം നടത്തും. പൊതുജനങ്ങൾക്കും പങ്കെടുക്കാം.

ADVERTISEMENT

എജ്യുക്കേഷൻ എബവ് ഓൾ (ഇഎഎ) ഫൗണ്ടേഷനാണ് ഗാസയിലെ കുട്ടികൾക്കുള്ള പിന്തുണയും ഐക്യദാർഢ്യവും പ്രകടമാക്കാൻ ‘ചിൽഡ്രൻ എബൗവ് ഓൾ’ എന്ന തലക്കെട്ടിൽ വലിയ സംഗമം നടത്തുന്നത്.  രാജ്യത്തെ എല്ലാ കമ്യൂണിറ്റികളെയും സംഗമത്തിലേക്ക് ഇഎഎ ക്ഷണിച്ചു. പദയാത്ര ഉൾപ്പെടെ ഒട്ടേറെ പരിപാടികളാണ് നടക്കുക. 17ന് വൈകിട്ട് 4 മുതൽ 7 വരെ 2 സ്മാരക പദയാത്രകൾ, ‘നിശ്ശബ്ദതയുടെ നിമിഷങ്ങൾ’ എന്ന തലക്കെട്ടിൽ കലാപ്രദർശനം, ഗാസയിലെ കുട്ടികളെ ആദരിക്കുന്നതിന് പനിനീർ പൂക്കൾ കൊണ്ടുള്ള സ്മാരകം എന്നിവയ്ക്ക് പുറമേ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വ്യത്യസ്ത കായിക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇഎഎ കോർപറേറ്റ് പങ്കാളികൾ ചേർന്നാണ് പരിപാടി നടത്തുന്നത്. ഗാസയിലെ കുട്ടികൾക്കുള്ള പിന്തുണ വർധിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ശക്തമാക്കുകയുമാണ് ലക്ഷ്യം.  രാജ്യത്തുടനീളം ഐക്യദാർഢ്യ സംഗമങ്ങളും റാലികളും സജീവമാണ്. കഴിഞ്ഞ മാസം ഖത്തർ ഫൗണ്ടേഷന്റെ കീഴിലെ വിവിധ സ്‌കൂൾ ക്യാംപസുകളിലും ഖത്തർ സർവകലാശാല ക്യാംപസുകളിലുമെല്ലാം സംഗമങ്ങൾ നടന്നു. എല്ലാ വെള്ളിയാഴ്ചകളിലെയും ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളികളുടെ പരിസരങ്ങളിലും സംഗമങ്ങൾ പതിവാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച ദോഹ കോർണിഷിൽ ‘റൺ, ജോഗ് അല്ലെങ്കിൽ വാക്ക്’ എന്ന തലക്കെട്ടിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ നൂറുകണക്കിന് പ്രവാസികളാണ് പങ്കെടുത്തത്. പലസ്തീന്റെ പരമ്പരാഗത വേഷമണിഞ്ഞും ദേശീയ പതാകയേന്തിയും സ്‌കാർഫ് ധരിച്ചുമാണ് കൊച്ചുകുട്ടികൾ മുതൽ റാലികളിലും സംഗമങ്ങളിലും പങ്കെടുക്കുന്നത്.