ദുബായ് ∙ കോടികളുടെ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകി എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബായും പതിനെട്ടാമത് ദുബായ് എയർഷോയ്ക്ക് ഉജ്വല തുടക്കം സമ്മാനിച്ചു. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളും വൻ‍ ഓർഡർ നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ ദുർബലമായ വ്യോമയാന രംഗം ക്രമാനുഗതമായും ശക്തമായും തിരിച്ചുവരുന്നുവെന്നതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോടികളുടെ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകി എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബായും പതിനെട്ടാമത് ദുബായ് എയർഷോയ്ക്ക് ഉജ്വല തുടക്കം സമ്മാനിച്ചു. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളും വൻ‍ ഓർഡർ നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ ദുർബലമായ വ്യോമയാന രംഗം ക്രമാനുഗതമായും ശക്തമായും തിരിച്ചുവരുന്നുവെന്നതിന്റെ സൂചനയാണിത്. 1100 കോടി ഡോളറിന്റെ 30 ബോയിങ് 787 ഡ്രീംലൈനറുകൾക്കുള്ള ഓർഡറാണ് ഫ്ലൈ ദുബായ് നൽകിയത്. കരാർ ഒപ്പിടുന്നതിന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സാക്ഷ്യംവഹിച്ചു. 

ദുബായ് ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങി ഒട്ടേറെ പ്രമുഖരും എത്തിയിരുന്നു. മൊറോക്കൻ ദേശീയ വിമാനക്കമ്പനിയായ റോയൽ എയർ മറോക്ക് രണ്ട് 787 ഡ്രീംലൈനറിനും റോയൽ ജോർദാനിയൻ നാലു 787-9 ഡ്രീംലൈനർ ജെറ്റുകൾക്കും ഓർഡർ നൽകി. 

ദുബായ് വേൾഡ് സെൻട്രലിൽ ആരംഭിച്ച വ്യോമയാന പ്രദർശനത്തിൽ നിന്ന്.
ADVERTISEMENT

ലാത്വിയൻ എയർലൈൻ 30 എയർബസ് എ220-300 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചു. ടർക്കിഷ് ബജറ്റ് കാരിയറായ സൺഎക്‌സ്‌പ്രസ് 90 ബോയിങ് 737 മാക്‌സ് വിമാനങ്ങൾക്ക് ഓർഡർ നൽകി. വ്യോമയാന മേഖലയിലെ സൈബർ സുരക്ഷ ഉറപ്പാക്കാൻ യുഎഇ സജ്ജമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. എയർഷോയോടനുബന്ധിച്ച് ഏവിയേഷൻ മൊബിലിറ്റി കോൺഫറൻസിലാണ് ഇക്കാര്യം പറഞ്ഞത്. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും പറഞ്ഞു. എല്ലാ മേഖലകളിലും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് മാനദണ്ഡങ്ങളും നിയമനിർമാണ നയങ്ങളും  കർശനമാക്കി.

ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന പ്രദർശനത്തിൽ 95 രാജ്യങ്ങളിൽ നിന്നുള്ള 1,400 കമ്പനികൾ അണിനിരന്നു. 17 വരെ തുടരുന്ന പ്രദർശനത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ ദിവസേന ഉച്ചയ്ക്ക് 2ന് നടക്കുന്ന എയർഷോ കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. എയർഷോ കാണാനും നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. ഇന്ത്യയുടെ സാരംഗ്, യുഎഇയുടെ ഫുർസാൻ അൽ ഇമാറാത്ത് എന്നിവയ്ക്കു പുറമേ ഇറ്റലി, ചൈന എന്നീ രാജ്യങ്ങളുടെ വ്യോമസേനാ വിമാനങ്ങളും എയ്റോബാറ്റിക് ടീമുകളാണ് വ്യോമാഭ്യാസ പ്രകടനം നടത്തിയത്.

ADVERTISEMENT

90 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്സ്
ലോകത്തിലെ ഏറ്റവും വലിയ ദീർഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻ 90 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. ഇതിൽ 55 എണ്ണം ബോയിങ് 777X-9, 35 ബോയിങ് 777X-8 എന്നീ വിമാനങ്ങളായിരിക്കും. എമിറേറ്റ്സ് ശ്രേണിയിലേക്ക് 5 ബോയിങ് 787 വിമാനങ്ങൾ കൂടി എത്തും. സേവന ശേഷി വർധിപ്പിച്ച് വ്യോമയാന രംഗത്തെ അജയ്യത തുടരുകയാണ് ലക്ഷ്യം. നേരത്തെ നൽകിയ ഓർഡറുകൾ ഉൾപ്പെടെ എമിറേറ്റ്സിന് മൊത്തം 205 ബോയിങ് 777X ആകും. പുതിയ വിമാനങ്ങൾ 2025 മുതൽ ലഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാൻ  ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. 

English Summary:

18th edition of dubai airshow kicks off

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT