തിരക്കും സർവീസുകളും കൂടി; ദുബായ് വിമാനത്താവളത്തിന് പകരം മെഗാ എയർപോർട്ട്
ദുബായ് ∙ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും വർധന മൂലം ദുബായിൽ മെഗാ എയർപോർട്ട് വരുന്നു. നിലവിലെ ദുബായ് വിമാനത്താവളത്തിനു (ഡിഎക്സ്ബി) പകരമാകും ഇതെന്ന് ദുബായ് എയർപോർട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പോൾ ഗ്രിഫിത്‌സ് പറഞ്ഞു. ദുബായ് എയർ ഷോയോടനുബന്ധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വർഷത്തിൽ 12 കോടി

ദുബായ് ∙ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും വർധന മൂലം ദുബായിൽ മെഗാ എയർപോർട്ട് വരുന്നു. നിലവിലെ ദുബായ് വിമാനത്താവളത്തിനു (ഡിഎക്സ്ബി) പകരമാകും ഇതെന്ന് ദുബായ് എയർപോർട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പോൾ ഗ്രിഫിത്‌സ് പറഞ്ഞു. ദുബായ് എയർ ഷോയോടനുബന്ധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വർഷത്തിൽ 12 കോടി യാത്രക്കാർ എന്നതാണ് ദുബായ് വിമാനത്താവളത്തിലെ നിലവിലെ പരമാവധി ശേഷി. വർഷാവസാനത്തോടെ യാത്രക്കാരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. മാസങ്ങൾക്കകം പുതിയ എയർപോർട്ടിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കും. 2030ൽ യാഥാർത്ഥ്യമാക്കും.
അതിനിടെ അടുത്ത വർഷം പരീക്ഷണ പറക്കലിന് ഒരുങ്ങുന്ന ഇലക്ട്രിക് എയർ ടാക്‌സിയുടെ മാതൃക എയർഷോയിൽ പ്രദർശിപ്പിച്ചു. സ്പാനിഷ് കമ്പനിയായ ക്രിസാലിയോണും യുഎഇ സ്ഥാപനമായ വാൾട്രാൻസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ആൻഡ് സർവീസസും സംയുക്തമായാണ് പദ്ധതി യാഥാർഥ്യമാക്കുക. മണിക്കൂറിൽ 216 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ടാകും. നിലവിലെ ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് ശബ്ദവും കുറവായിരിക്കും. അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സുസ്ഥിര ഗതാഗത സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം.