ബഹ്‌റൈൻ ശ്‌മശാനത്തിൽ ചിതയൊരുക്കിയത് നൂറോളം പ്രവാസികൾക്ക്; മതത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ ബന്ധുക്കളാകുന്നവർ
മനാമ∙ ബഹ്‌റൈനിൽ വച്ച് മരിക്കുകയും പ്രത്യേക സാഹചര്യങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാതെ വരികയും ചെയ്യുന്ന ഹിന്ദുമത വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കാൻ ബഹ്‌റൈൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ക്രിമേഷൻ സെന്ററിൽ ഇതുവരെ ചിതയൊരുക്കിയത് നൂറോളം പേർക്ക്. ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ് ലൈനിന്റെ
മനാമ∙ ബഹ്‌റൈനിൽ വച്ച് മരിക്കുകയും പ്രത്യേക സാഹചര്യങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാതെ വരികയും ചെയ്യുന്ന ഹിന്ദുമത വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കാൻ ബഹ്‌റൈൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ക്രിമേഷൻ സെന്ററിൽ ഇതുവരെ ചിതയൊരുക്കിയത് നൂറോളം പേർക്ക്. ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ് ലൈനിന്റെ
മനാമ∙ ബഹ്‌റൈനിൽ വച്ച് മരിക്കുകയും പ്രത്യേക സാഹചര്യങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാതെ വരികയും ചെയ്യുന്ന ഹിന്ദുമത വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കാൻ ബഹ്‌റൈൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ക്രിമേഷൻ സെന്ററിൽ ഇതുവരെ ചിതയൊരുക്കിയത് നൂറോളം പേർക്ക്. ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ് ലൈനിന്റെ
മനാമ∙ ബഹ്‌റൈനിൽ വച്ച് മരിക്കുകയും പ്രത്യേക സാഹചര്യങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാതെ വരികയും ചെയ്യുന്ന ഹിന്ദുമത വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കാൻ ബഹ്‌റൈൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ക്രിമേഷൻ സെന്ററിൽ ഇതുവരെ ചിതയൊരുക്കിയത് നൂറോളം പേർക്ക്. ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ് ലൈനിന്റെ ആഭിമുഖ്യത്തിൽ മാത്രം എഴുപതിൽപരം മൃതദേഹങ്ങൾ സംസ്കരിച്ചതായി ബി കെ എസ് എഫ് പ്രതിനിധികൾ പറഞ്ഞു.
ബഹ്‌റൈനിൽ ദഹിപ്പിക്കുന്ന മൃതദേഹങ്ങളിൽ ശ്‌മശാനത്തിൽ നടത്തുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ മനാമ ക്ഷേത്രത്തിലെ പുരോഹിതന്മാർ ഉണ്ടെങ്കിലും അടുത്ത ബന്ധുക്കളായി ചടങ്ങുകൾ ഇവിടെ നടത്തുന്നത് വ്യത്യസ്ത മതക്കാരുടെ പ്രവാസി കൂട്ടായ്മയാണ്. ഇവിടെ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഇല്ലാതെ മരിച്ച ഓരോ പ്രവാസിക്കും ബന്ധുക്കളായി മലയാളി സാമൂഹിക പ്രവർത്തകർ നിലകൊള്ളുന്നു. കോവിഡ്19 കാലത്താണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ഇവിടെ ദഹിപ്പിച്ചത്. അന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരുടെ നിർദ്ദേശാനുസരണമാണ് ഈ പ്രക്രിയ നടന്നിരുന്നതെങ്കിലും ക്രിമേഷൻ സെന്ററിൽ ചെന്ന് വേണ്ടുന്ന കാര്യങ്ങളിൽ എല്ലാം പിന്തുണ നൽകുന്നത് ബി കെ എസ് എഫ് ഹെൽപ് ലൈൻ ടീം തന്നെയാണ്. ബഷീർ അമ്പലായി,മനോജ് വടകര,നജീബ് കടലായി,ഷീജു ,അൻവർ കണ്ണൂർ ,മജീദ്,മണിക്കുട്ടൻ തുടങ്ങി ബി കെ എസ് എഫ് കൂട്ടായ്മയിൽ ഉള്ള പലരും ഈ ചടങ്ങുകളിൽ 'പരികർമ്മി 'കൾ ആവാറുണ്ട്. നാട്ടിൽ ബന്ധുക്കൾ ആവശ്യപ്പെട്ടാൽ സംസ്കാരത്തിന്റെ വിഡിയോയും ഫൊട്ടോകളും അയച്ചുകൊടുക്കുകയും ചെയ്യുന്നു.
പലപ്പോഴും മൃതദേഹം ജീർണാവസ്‌ഥയിൽ കണ്ടെത്തുക, ദിവസങ്ങളോളം പഴക്കം ചെന്ന മൃതദേഹങ്ങൾ കണ്ടുകിട്ടുക, കേസുകളോ മറ്റു തിരിച്ചറിയൽ പ്രശ്നങ്ങളുടെയോ പേരിൽ മാസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ തുടങ്ങിയവയാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാതെ ഇവിടെ ദഹിപ്പിക്കേണ്ടി വരുന്നത്.
പ്രവാസ ലോകത്ത് വർഷങ്ങളായി കഴിയുകയും നാട്ടിൽ ബന്ധുക്കളുമായി ആശയവിനിമയങ്ങൾ ഒന്നും തന്നെ ഇല്ലാതെ മരിച്ച പല ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ ഇത്തരത്തിൽ ദഹിപ്പിച്ചിട്ടുണ്ടെന്ന് പല സംസ്കാരങ്ങൾക്കും നേതൃത്വം നൽകിയ ബഷീർ അമ്പലായി പറഞ്ഞു. ദഹന പ്രക്രിയക്ക് ശേഷം വെള്ളം നിറച്ച മൺകുടവുമായി പ്രദക്ഷിണം വെക്കുക, അതിന് ദ്വാരമുണ്ടാക്കി കുടമുടയ്ക്കുക എന്നീ ചടങ്ങുകൾ പലപ്പോഴും മരിച്ചവർക്ക് വേണ്ടി സഹോദരസ്‌ഥാനീയനായി നടത്തുക മനോജ് വടകരയാണ്.
∙ മൃതദേഹം വേണ്ട ;സ്വർണവും പണവും മതി
ബഹ്‌റൈനിൽ മൃതദേഹം സംസ്കരിക്കുമ്പോൾ പരേതരുടെ നാട്ടിലുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്തിയപ്പോൾ പലപ്പോഴും വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് ഉണ്ടായിരുന്നതെന്ന് ബഷീർ അമ്പലായി പറഞ്ഞു. ദീർഘകാലമായി കുടുംബത്തിന് വേണ്ടി ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന ഒരു തയ്യൽക്കാരൻ ജോലി നഷ്ടപ്പെട്ട അവസ്‌ഥയിൽ ഹൃദയാഘാതം മൂലം മരിച്ചു . ആ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകേണ്ടെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് ബഹ്‌റൈനിൽ സംസ്‌കരിക്കുകയുണ്ടായി. അതിനു ശേഷം പരേതന്റെ വകയിൽ ഉള്ള സാധനങ്ങളോ സ്വർണമോ ഉണ്ടെങ്കിൽ കൊടുത്തയാക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടത് മനസിനെ വളരെയധികം വേദനിപ്പിച്ചതായി ബഷീർ പറഞ്ഞു.
ഇത്തരത്തിൽ പ്രവാസലോകത്ത് ബന്ധുക്കൾക്കും കുടുംബത്തിനും വേണ്ടി കഷ്ടപ്പെട്ട് ഒടുവിൽ സ്വന്തം നാട്ടിൽ മൃതദേഹം പോലും തിരസ്കരിക്കപ്പെടുന്ന അവസ്‌ഥ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ ഒരിക്കൽ പോലും ബന്ധുക്കളുടെ അരികിലേക്ക് മടങ്ങിയിട്ടില്ലാത്ത ഒരാളുടെ ബന്ധുക്കൾ മൃതദേഹമെങ്കിലും ഒന്ന് അയക്കാൻ പറ്റുമോ എന്ന് ആവശ്യപ്പെട്ടവരും ഉണ്ടെന്നും സാമൂഹിക പ്രവർത്തകനായ നജീബ് കടലായിയും പറഞ്ഞു.എന്തായാലും സ്വന്തം ജനതയ്ക്കു നൽകുന്ന അതേ പ്രാധാന്യം ഇന്ത്യക്കാർക്കും നൽകി ശവസംസ്‌കാരം നടത്താനും മരണാനന്തര ക്രിയകൾ അടക്കം നടത്താനും ഇവിടെ അവസരം ഒരുക്കുന്നതിന് ബഹ്‌റൈൻ ഭരണാധികാരികളോട് ഇന്ത്യക്കാർ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ് ലൈൻ പ്രവർത്തകർ പറഞ്ഞു.