ഫാബിയോ ഡി ജിയന്നന്റോണിയോയ്ക്ക് ഖത്തർ ഗ്രാൻപ്രി കിരീടം
ദോഹ ∙ മോട്ടോജിപി ഖത്തർ ഗ്രാൻപ്രി കിരീടം ഇറ്റാലിയൻ റൈഡർ ഫാബിയോ ഡി ജിയന്നന്റോണിയോയ്ക്ക്. ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ 3 ദിവസം നീണ്ട മത്സരക്കാഴ്ച കാണാൻ എത്തിയത് 55,000 പേർ. ജിയന്നന്റോണിയോയുടെ മോട്ടോജിപിയിലെ ആദ്യ വിജയമാണിത്. അതേസമയം ചാംപ്യൻഷിപ്പിൽ ലീഡ് നില 21 പോയിന്റായി ഉയർത്തി ലോക ചാംപ്യൻ

ദോഹ ∙ മോട്ടോജിപി ഖത്തർ ഗ്രാൻപ്രി കിരീടം ഇറ്റാലിയൻ റൈഡർ ഫാബിയോ ഡി ജിയന്നന്റോണിയോയ്ക്ക്. ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ 3 ദിവസം നീണ്ട മത്സരക്കാഴ്ച കാണാൻ എത്തിയത് 55,000 പേർ.
ജിയന്നന്റോണിയോയുടെ മോട്ടോജിപിയിലെ ആദ്യ വിജയമാണിത്. അതേസമയം ചാംപ്യൻഷിപ്പിൽ ലീഡ് നില 21 പോയിന്റായി ഉയർത്തി ലോക ചാംപ്യൻ ഫ്രാൻസെസ്‌കോ ബാഗ്‌നെയ റണ്ണർ അപ്പ് ആയാണ് ഫിനിഷ് ചെയ്തത്. ഖത്തറിൽ ഇതുവരെ നടന്ന മോട്ടോജിപിയിൽ വച്ച് ഏറ്റവും വലിയ ആരാധക പങ്കാളിത്തമായിരുന്നു ഇത്തവണ. ആദ്യം സർക്യൂട്ടിൽ പ്രവേശിച്ച ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 500 പേർക്ക് അവരുടെ മോട്ടോജിപി ഇഷ്ട റൈഡർമാരെ ഹീറോ വാക്കിലെത്തി നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചു. റൈഡർമാർക്കൊപ്പം ചിത്രങ്ങളെടുത്തും ഓട്ടോഗ്രാഫ് എഴുതിച്ചുമാണ് ആരാധകർ മടങ്ങിയത്. ഫാൻ സോണിൽ കുട്ടികൾക്കായി മോട്ടർ സൈക്കിൾ റേസിങ്, അർകേഡ് ഗെയിം, തൽസമയ പെയിന്റിങ് സ്റ്റേഷൻ, വിനോദ പരിപാടികൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രാക്ടിസ് സെഷൻ, സ്പ്രിന്റ്, പ്രധാന റേസ് എന്നിങ്ങനെ 3 ദിവസങ്ങളിലായാണ് മോട്ടോജിപി ഖത്തർ ഗ്രാൻപ്രി നടന്നത്.