വിവാഹമോചനത്തിൽ അവസാനിക്കുന്നില്ല ഒന്നും; കാണാം 25ന് ‘ഹാപ്പിലി ഡിവോഴ്സ്ഡ്’
ഷാർജ∙ വിവാഹമോചനം എന്നത് ജീവിതത്തിനിടുന്ന പൂർണവിരാമമാണോ? അല്ലെന്നു പറയും മൂന്നു വനിതകൾ. വിവാഹമോചനത്തിനിപ്പുറം ധീരതയോടെയും നിശ്ചയദാർഢ്യത്തോടെയും ജീവിതം പുനർനിർമിച്ച മൂന്ന് സ്ത്രീകളുടെ അവിശ്വസനീയമായ യാത്ര പറയുകയാണ് ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ഡോക്യുമെന്ററി. 26 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി

ഷാർജ∙ വിവാഹമോചനം എന്നത് ജീവിതത്തിനിടുന്ന പൂർണവിരാമമാണോ? അല്ലെന്നു പറയും മൂന്നു വനിതകൾ. വിവാഹമോചനത്തിനിപ്പുറം ധീരതയോടെയും നിശ്ചയദാർഢ്യത്തോടെയും ജീവിതം പുനർനിർമിച്ച മൂന്ന് സ്ത്രീകളുടെ അവിശ്വസനീയമായ യാത്ര പറയുകയാണ് ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ഡോക്യുമെന്ററി. 26 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത് പ്രവാസിയായ നിഷ രത്നമ്മയാണ്. നിഷയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. പ്രതികൂല സാഹചര്യങ്ങളിൽനിന്ന് വിജയത്തിലേക്കുള്ള മൂന്നു പേരുടെ ജീവിതയാത്രകളുടെ നേർക്കാഴ്ചകളാണ് ഡോക്യുമെന്ററിയെന്നു പറയുന്നു നിഷ. ഷാർജ എസ്‌എഎസ് പാർട്ടി ഹാളിൽ നവംബർ 25ന് രാത്രി എട്ടരയ്ക്കാണ് പ്രീമിയർ സ്ക്രീനിങ്. ശേഷം സിനിമാ ചർച്ചയും ഗസൽ സംഗീതവും ചായ സൽക്കാരവും.