‘ബസിൽ നിന്ന് യാത്ര ചെയ്യുക, സീറ്റിൽ കാലുകൾ കയറ്റി വയ്ക്കുക’; സൗദിയിൽ പൊതുഗതാഗത നിയമലംഘനങ്ങളും പിഴയും പ്രസിദ്ധീകരിച്ചു
ജിദ്ദ∙ സൗദിയിലെ പൊതുഗതാഗത സംവിധാനത്തിൽ ബസ്, ട്രെയിൻ, കപ്പൽ യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്ക് ഇനി പിഴയൊടുക്കേണ്ടി വരും.യാത്രവേളയിലെ 55 ഇനം നിയമലംഘനങ്ങൾക്ക് അവയുടെ തരമനുസരിച്ച് 100 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക. സൗദിമന്ത്രിസഭയുടെ തീരുമാനത്തിന്റെ
ജിദ്ദ∙ സൗദിയിലെ പൊതുഗതാഗത സംവിധാനത്തിൽ ബസ്, ട്രെയിൻ, കപ്പൽ യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്ക് ഇനി പിഴയൊടുക്കേണ്ടി വരും.യാത്രവേളയിലെ 55 ഇനം നിയമലംഘനങ്ങൾക്ക് അവയുടെ തരമനുസരിച്ച് 100 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക. സൗദിമന്ത്രിസഭയുടെ തീരുമാനത്തിന്റെ
ജിദ്ദ∙ സൗദിയിലെ പൊതുഗതാഗത സംവിധാനത്തിൽ ബസ്, ട്രെയിൻ, കപ്പൽ യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്ക് ഇനി പിഴയൊടുക്കേണ്ടി വരും.യാത്രവേളയിലെ 55 ഇനം നിയമലംഘനങ്ങൾക്ക് അവയുടെ തരമനുസരിച്ച് 100 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക. സൗദിമന്ത്രിസഭയുടെ തീരുമാനത്തിന്റെ
ജിദ്ദ∙ സൗദിയിലെ പൊതുഗതാഗത സംവിധാനത്തിൽ ബസ്, ട്രെയിൻ, കപ്പൽ യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്ക് ഇനി പിഴയൊടുക്കേണ്ടി വരും.യാത്രവേളയിലെ 55 ഇനം നിയമലംഘനങ്ങൾക്ക് അവയുടെ തരമനുസരിച്ച് 100 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക. സൗദിമന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് അവകാശങ്ങളും നിബന്ധനകളും,നിയമ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും സംബന്ധിച്ച വിവരങ്ങളുള്ളത്.
വെള്ളിയാഴ്ചയാണ് ഔദ്യോഗിക ഗസറ്റിൽ (ഉമ്മുൽ ഖുറാ) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പട്ടിക പ്രകാരമുള്ള നിബന്ധനകളും ചട്ടങ്ങളും പാലിക്കുന്നതിന് പൊതു അംഗീകൃത ഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രാക്കാർ ബാധ്യസ്ഥരാണെന്നതൊടൊപ്പം യാത്രകളിൽ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ നിയമലംഘനങ്ങളായി കണക്കാക്കി പിഴ ഒടുക്കേണ്ടിവരും. പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നഗരങ്ങൾ തമ്മിലുള്ള ഇന്റർസിറ്റി ബസുകൾ, നഗരത്തിനകത്തുള്ള ഇൻട്രാസിറ്റി ബസുകൾ,നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള ഇന്റർസിറ്റി റെയിൽവേ, നഗരത്തിനകത്തെ ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർ എന്നിങ്ങനെ ഒരോ വിഭാഗങ്ങൾക്കുമായി പ്രത്യേകം നിബന്ധനകളും നിയമലംഘനങ്ങളും അതിനുള്ള പിഴകളും ഉൾപ്പെടുത്തി പട്ടികയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
∙ എല്ലാ വിഭാഗം യാത്രക്കാർക്കായുളള പൊതുനിബന്ധനകളും പിഴകളും
ദുർഗന്ധം വമിക്കുന്ന വസ്തുക്കളും യാത്രക്കിടെ കേടായേക്കാവുന്ന ഭക്ഷണസാമഗ്രഹികളും യാത്രയിൽ ഒപ്പം കരുതിയാൽ 200 റിയാൽ പിഴ ശിക്ഷ.ടിക്കറ്റില്ലാതെ യാത്ര ചെയുന്നവർക്ക് ടിക്കറ്റ് നിരക്കും കൂടാതെ 200 റിയാൽ പിഴയും നൽകേണ്ടിവരും .13 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇന്റർസിറ്റി സർവ്വീസുകളിലും, 8 വയസ്സ് വരെയുമുള്ള കുട്ടികൾക്ക് ഇൻട്രാസിറ്റി സർവ്വീസുകളിലും ഒറ്റക്കും യാത്ര ചെയ്യാൻ അനുമതിയില്ല.
വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അവയ്ക്കായി പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിക്കാത്ത പക്ഷം യാത്രക്ക് അനുമതി നൽകില്ല.യാത്രക്കിടെ അധികൃതർ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുമ്പോൾ കാണിക്കാതിരുന്നാൽ യാത്ര വിലക്കി പൊലീസിന് കൈമാറും. പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാതിരുന്നാൽ 200 റിയാൽ പിഴയീടാക്കും.
സ്പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അനർഹരാണെങ്കിൽ ടിക്കറ്റ് നിരക്ക് കൂടാതെ 200 റിയാൽ പിഴയും നൽകണം.ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പിഴ .പ്രാർഥനമുറികളിലോ അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ ഉറങ്ങിയാൽ 200 റിയാൽ പിഴ.
വാഹനത്തിൽ അനുവദിച്ചതിനേക്കാൾ വലുപ്പമേറിയ ലഗേജുകളാണെങ്കിൽ യാത്രയക്ക് അനുവാദം നൽകില്ല. ലഗേജുകൾ അതിനായി നിശ്ചയിച്ച ഇടങ്ങളിൽ വെച്ചില്ലെങ്കിൽ 100 റിയാൽ പിഴ.സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മുഷിഞ്ഞ വസ്ത്രങ്ങളുമായി യാത്ര ചെയ്യാനും അനുവദിക്കില്ല.വാഹനത്തിന് കേടുവരുത്തുന്നത് ഗുരുതര നിയമലംഘനമാണ് 500 റിയാൽ പിഴയാണ് ശിക്ഷ.
∙ ഇന്റർസിറ്റി ബസ് നിബന്ധനകളും പിഴകളും
പുറത്തേക്കും അകത്തേക്കും കടക്കുന്നതിനായുള്ള നിശ്ചിത വാതിലുകളിലൂടെയല്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഗുരുതര നിയമലംഘനമാവും 500 റിയാൽ പിഴ ഒടുക്കേണ്ടിവരും.സീറ്റിലിരിക്കാതെ നിന്ന് യാത്ര ചെയ്യുന്നവർക്ക് 100 റിയാലാണ് പിഴ. യാത്രക്കിയിൽ ഡ്രൈവറുടെ ശ്രദ്ധ മാറ്റിക്കുന്നതിനും 200 റിയാൽ പിഴ നൽകേണ്ടി വരും.
ബസിനുള്ളിലെ നിരോധിത ഭാഗങ്ങളിൽ കടന്നാൽ 200 റിയാൽ പിഴ.സഹയാത്രികർക്കോ ബസ് ജീവനക്കാർക്കോ അസൗകര്യം ഉണ്ടാക്കിക്കുന്നവർക്ക് 200 റിയാൽ പിഴ. വാതിലുകൾ അടക്കുകയും സഹയാത്രികർക്ക് സഞ്ചരിക്കാൻ മതിയായ സ്ഥലം അനുവദിക്കാതെ ബസിനുള്ളിൽ വഴിതടസ്സപ്പെടുന്ന പ്രവർത്തിക്ക് 100 റിയാൽ പിഴ.
ബസിനുള്ളിലോ നിരോധനമുള്ള മറ്റിടങ്ങളിലോ വെച്ച് പുകവലിച്ചാൽ 200 റിയാൽ പിഴ.ബസിന്റെ ജാലകങ്ങളുടേയും വാതിലിന്റെയും ഭാഗങ്ങൾ അടർത്തിയെടുക്കുകയോ കേടുവരുത്തുകയോ പുറത്ത് തൂക്കിയിടുകയോ ചെയുന്നവർക്ക് 300 റിയാൽ പിഴ.സീറ്റുകളിൽ കാലുകൾ കയറ്റി വെച്ച് യാത്ര ചെയ്യുന്നവർക്ക് 200 റിയാൽ പിഴ നൽകേണ്ടി വരും.ബസ് നിറഞ്ഞ് യാത്രക്കാരുണ്ടെന്നു ചുമതലപ്പെട്ടവർ പറഞ്ഞിട്ടും കേൾക്കാതെ ബസിൽ കയറാൻ ശ്രമിച്ചാൽ 100 റിയാലാണ് പിഴ.കുട്ടികളുടെ സ്ട്രോളറുകൾ, വീൽചെയറുകൾ, വൈകല്യമുള്ളവർക്കുള്ള ട്രാവലിങ് എയ്ഡുകൾ എന്നിവയല്ലാത്ത മടക്കി സൂക്ഷിക്കാൻ കഴിയാത്ത ചക്രങ്ങളുള്ള ഉപകരണങ്ങൾ ബസിൽ കയറ്റുന്നവർ 200 റിയാൽ പിഴ നൽകണം. നിരോധിത വസ്തുക്കൾ കൈവശം വെക്കാൻ പാടില്ല. ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ മുതലായവ കൈയിൽ കരുതരുത്.
∙ യാത്രക്കാർക്കുള്ള നഷ്ടപരിഹാര വ്യവസ്ഥകൾ
ബാഗേജുകൾക്ക് ഭാഗികമായോ, പൂർണ്ണമായോ അല്ലാതെയോ കേടുപാട് ഉണ്ടാവുകയോ നഷ്ടപ്പെടുകയോ സംഭവിച്ചാൽ കിലോഗ്രാമിന് 75 റിയാൽ വീതം നഷ്ടപരിഹാരം ലഭിക്കും.
മൂന്ന് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ഇന്റർസിറ്റി ബസിന്റെ സർവീസ് റദ്ദാക്കുകയോ പുറപ്പെടാൻ 60 മിനിറ്റിൽ കൂടുതൽ വൈകുകയോ ചെയ്യുന്ന പക്ഷം യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകണം. ബസ് ട്രിപ്പ് മുടങ്ങുകയോ രണ്ട് മണിക്കൂറിൽ കൂടുതലായി വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് അനുയോജ്യമായ ഇതര മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാം. ഒന്നുകിൽ യാത്ര തുടരാം, അല്ലെങ്കിൽ അധിക ചെലവില്ലാതെ ഇതര ലൈനുകൾ തിരഞ്ഞെടുത്ത് യാത്ര വീണ്ടും ആസൂത്രണം ചെയ്യാവുന്നതാണ്.ഇതുകൂടാതെ യാത്ര ഉപേക്ഷിക്കുന്നവർക്ക് ടിക്കറ്റിന്റെ മുഴുവൻ വിലയും തിരികെ നൽകണം.