അബുദാബി ∙ മാർത്തോമ്മാ ഇടവക ഒരുക്കിയ വിളവെടുപ്പുത്സവം ആഘോഷമാക്കി പ്രവാസി മലയാളികൾ. രാവിലെ ഇടവകാംഗങ്ങൾ ആദ്യഫലം സമർപ്പിച്ചു. വൈകിട്ട് 3.30ന് വിളംബര ഘോഷയാത്രയോടെയായിരുന്നു തുടക്കം. ക്രിസ്തുവിൽ ഒന്നായി എന്ന പ്രമേയത്തെയും ദേശീയ ദിനാഘോഷത്തെയും അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നിശ്ചല ദൃശ്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മാർത്തോമ്മാ ഇടവക ഒരുക്കിയ വിളവെടുപ്പുത്സവം ആഘോഷമാക്കി പ്രവാസി മലയാളികൾ. രാവിലെ ഇടവകാംഗങ്ങൾ ആദ്യഫലം സമർപ്പിച്ചു. വൈകിട്ട് 3.30ന് വിളംബര ഘോഷയാത്രയോടെയായിരുന്നു തുടക്കം. ക്രിസ്തുവിൽ ഒന്നായി എന്ന പ്രമേയത്തെയും ദേശീയ ദിനാഘോഷത്തെയും അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു.

ഇടവക വികാരി റവ. ജിജു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം റവ.ഫാ. സേവേറിയോസ് തോമസ് ഉദ്ഘാടനം ചെയ്തു. ഹൃദയരാഗം എന്ന സംഗീത പരിപാടിക്കു സേവേറിയോസ് തോമസ് നേതൃത്വം നൽകി. ഇടവകയിലെ വിവിധ സംഘടനകൾ ഒരുക്കിയ സംഗീത-നൃത്ത പരിപാടികളും ലഘു ചിത്രീകരണവും ഉണ്ടായിരുന്നു.

ADVERTISEMENT

കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ തയാറാക്കിയ ഉത്സവ നഗരിയിൽ തനതു കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങളായിരുന്നു ആകർഷണം.  55 ഭക്ഷണശാലകൾ, യുവജന സഖ്യത്തിന്റെ ചന്ദ്രയാൻ തട്ടുകട, അലങ്കാരച്ചെടികൾ, നിത്യോപയോഗ സാധനങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.

സുവിശേഷ സേവിക സംഘം ജനുവരിയിൽ നടത്തുന്ന സംഗീത നിശയുടെ പ്രവേശന കൂപ്പൺ വിതരണോദ്ഘാടനവും നടന്നു.  റവ. അജിത് ഈപ്പൻ തോമസ്, ഇ.ജെ. ഗീവർഗീസ്, ജെസ്സി സജീവൻ, ജനറൽ കൺവീനർ ബിജു പാപ്പച്ചൻ, ട്രസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, ഇടവക സെക്രട്ടറി ബിജു കുര്യൻ, ജോയിന്റ് കൺവീനർ ഷെറിൻ ജോർജ്, ലിജോ ജോൺ, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു. വിൽസൺ വർഗീസ്, നോബിൾ സാം സൈമൺ, റെജി ബേബി, ജോർജ് ബേബി, ലീന വർഗീസ്, സാം കെ.കുര്യൻ, റോയ് മാത്യു സാമുവൽ, റോജി മാത്യു, കോശി കുരുവിള, ജോസഫ് മാത്യു, അജിൻ  കോശി സാം, അനിൽ ബേബി, ദീപ എൽസ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.