ദോഹ ∙ കഴിഞ്ഞ വർഷത്തെ ആഗോള തലത്തിൽ വച്ചേറ്റവും മികച്ച കായിക ഇവന്റിനുള്ള സ്വർണ മെഡൽ ഫിഫ ലോകകപ്പ് ഖത്തർ 2022 വിന്റെ ഉദ്ഘാടന ചടങ്ങിന്.മികച്ച ക്രിയേറ്റീവ് ഇൻസ്റ്റലേഷനുള്ള പുരസ്‌കാരം ലോകകപ്പിനിടെ ശ്രദ്ധേയ വിനോദ കേന്ദ്രമായി മാറിയ ലുസെയ്ൽ ബൊളെവാർഡിന്റെ പ്രധാന ഐക്കൺ ആയ തിമിംഗല സ്രാവ് അൽ നിഹെമിനുമാണ്. കായിക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കഴിഞ്ഞ വർഷത്തെ ആഗോള തലത്തിൽ വച്ചേറ്റവും മികച്ച കായിക ഇവന്റിനുള്ള സ്വർണ മെഡൽ ഫിഫ ലോകകപ്പ് ഖത്തർ 2022 വിന്റെ ഉദ്ഘാടന ചടങ്ങിന്. മികച്ച ക്രിയേറ്റീവ് ഇൻസ്റ്റലേഷനുള്ള പുരസ്‌കാരം ലോകകപ്പിനിടെ ശ്രദ്ധേയ വിനോദ കേന്ദ്രമായി മാറിയ ലുസെയ്ൽ ബൊളെവാർഡിന്റെ പ്രധാന ഐക്കൺ ആയ തിമിംഗല സ്രാവ് അൽ നിഹെമിനുമാണ്. കായിക, ഇവന്റ് മേഖലകളിൽ ലോകത്തെ  മികച്ച സർഗ പ്രതിഭകളെ ആദരിക്കുന്ന ബീവേൾഡ് ഫെസ്റ്റിവലിന്റേതാണ് പുരസ്‌കാരം. 

24 രാജ്യങ്ങളിൽ നിന്നുള്ള 333 ഇവന്റുകളിൽ നിന്നാണ് ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് സ്വർണം നേടിയത്. മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനം എക്കാലത്തെയും അവിസ്മരണീയ ചടങ്ങ് ആയാണ് ഫുട്‌ബോൾ ലോകം വിലയിരുത്തിയത്. പരിസ്ഥിതി സംരക്ഷണത്തിലുള്ള ഖത്തറിന്റെ താൽപര്യത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതീകമായാണ് ലോകകപ്പിന്റെ മികച്ച പശ്ചാത്തലമായി ലുസെയ്ൽ ബൊളെവാർഡിൽ തിമിംഗല സ്രാവിന്റെ ഇൻസ്റ്റലേഷൻ നടത്തിയത്. മർകോ ബലിക് ആണ് ക്രിയേറ്റർ. 

സുസ്ഥിരതയുടെ പ്രതീകമായി നിലകൊള്ളുന്ന ലുസെയ്‌ലിലെ തിമിംഗല സ്രാവിന്റെ ഇൻസ്റ്റലേഷൻ
ADVERTISEMENT

അൽ നിഹെം എന്നാണ്  സ്രാവിന്റെ പേര്. ലോകശ്രദ്ധ നേടിയ അൽ നിഹെം ലുസെയ്‌ലിൽ സുസ്ഥിരതയുടെ സ്ഥിര പ്രതീകമായി ഇന്നും നിലകൊള്ളുന്നുണ്ട്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ 2022 എൽഎൽസി എന്നിവരാണ് അൽഖോറിലെ ഉദ്ഘാടന ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത്. 

ഖത്തരി കലാകാരനായ അഹമ്മദ് അൽ ബേക്കർ ആയിരുന്നു കോ-ആർട്ടിസ്റ്റിക് ഡയറക്ടർ. ക്രിയേറ്റീവ് ലൈവ് എന്റർടെയ്ൻമെന്റുകളുടെ മുൻനിരക്കാരും മീഡിയ-എന്റർടെയ്ൻമെന്റ് പവർഹൗസ് ആയ ബാനിജെയ്യുടെ ഭാഗവുമായ ബലിക് വണ്ടർ സ്റ്റുഡിയോ ആണ് ലോകകപ്പ് ഉദ്ഘാടന ചടങ്ങിന്റെയും അൽ നിഹെമിന്റെയും പ്രൊഡക്ഷ‌ൻ നിർവഹിച്ചത്.

English Summary:

Opening Ceremony of the FIFA World Cup Qatar 2022 wins gold medal