മസ്‌കത്ത് ∙ എസ്എന്‍ഡിപി യൂണിയന്‍ ഒമാന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ബൗശറിലെ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാന്‍സിലെ ഒമാന്‍ ഹാളില്‍ നടക്കും.

മസ്‌കത്ത് ∙ എസ്എന്‍ഡിപി യൂണിയന്‍ ഒമാന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ബൗശറിലെ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാന്‍സിലെ ഒമാന്‍ ഹാളില്‍ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ എസ്എന്‍ഡിപി യൂണിയന്‍ ഒമാന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ബൗശറിലെ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാന്‍സിലെ ഒമാന്‍ ഹാളില്‍ നടക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രീതി നടേശന്‍, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

1500 ലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കും. സിനിമ- സീരിയല്‍ താരങ്ങളായ നോബി, സൗമ്യ പിള്ള, സതീഷ്, സുമി എന്നിവര്‍ അവതരിപ്പിക്കുന്ന കലാവിരുന്നും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. പതിറ്റാണ്ടുകളായി ഒമാനില്‍ പ്രവര്‍ത്തിക്കുന്ന എസ് എന്‍ ഡി പി യൂണിയന്‍ ഘടകത്തിന് 26 യൂണിറ്റുകളില്‍ ആയി മൂവായിരത്തിലേറെ അംഗങ്ങള്‍ ഉണ്ട്. പ്രധാനമായും ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന യൂണിയന്റെ പുതിയ ഭാരവാഹികളെ അടുത്തിടെയാണ് തിരഞ്ഞെടുത്തത്. ചെയര്‍മാനായി എല്‍ രാജേന്ദ്രനെയും കണ്‍വീനര്‍ ആയി ജി രാജേഷിനെയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വസന്തകുമാര്‍ ടി എസ്, ഹര്‍ഷകുമാര്‍, മുരളീധരന്‍ ഡി, രവീന്ദ്രന്‍ എം, ബി എസ് ബാബു എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. പുതിയ കമ്മിറ്റികള്‍ നിലവില്‍ വന്നതോടെ സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

English Summary:

SNDP Union Oman Onam Celebration on Friday