പൊതുവായനശാലകൾ 24/7 തുറക്കും; വായിക്കാൻ നേരവും കാലവും നോക്കണ്ട
അബുദാബി ∙ എമിറേറ്റിലെ പൊതു വായനശാലകൾ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.'ലൈബ്രറി 24/7' സേവനം ഉപയോഗിച്ചാണ് ഇതിനു സൗകര്യം ഒരുക്കിയിരിക്കുന്നത്. 18 വയസ്സിനു മുകളിലുള്ളവർക്ക് ഏതു സമയത്തും പൊതു ലൈബ്രറികളുടെ സേവനം ഉപയോഗപ്പെടുത്താം. കുട്ടികൾക്കുള്ള പ്രവേശനം രാത്രി 8 വരെ

അബുദാബി ∙ എമിറേറ്റിലെ പൊതു വായനശാലകൾ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും. 'ലൈബ്രറി 24/7' സേവനം ഉപയോഗിച്ചാണ് ഇതിനു സൗകര്യം ഒരുക്കിയിരിക്കുന്നത്.
18 വയസ്സിനു മുകളിലുള്ളവർക്ക് ഏതു സമയത്തും പൊതു ലൈബ്രറികളുടെ സേവനം ഉപയോഗപ്പെടുത്താം. കുട്ടികൾക്കുള്ള പ്രവേശനം രാത്രി 8 വരെ പരിമിതപ്പെടുത്തിയതായി അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. സെൽഫ് ലെൻഡിങ് മെഷീനുകൾ വഴി പുസ്തകങ്ങൾ കടം എടുക്കാനും തിരികെ നൽകാനും സാധിക്കും.
പബ്ലിക് ലൈബ്രറികളിൽ ഇരുന്നു വായിക്കാനും സൗജന്യ വൈഫൈ ഉള്ള കംപ്യൂട്ടറുകൾ ഉപയോഗിക്കാനും അനുമതിയുണ്ട്. ശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പുസ്‌തകങ്ങളിലേക്കും വിജ്ഞാനങ്ങളിലേക്കും മുഴുവൻ സമയവും പ്രവേശനം നൽകി വായന വളർത്തുന്നതിനാണ് നടപടി. വിവിധ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും അവരവരുടെ സമയത്തിനു അനുസരിച്ച് ലൈബ്രറി ഉപയോഗപ്പെടുത്താമെന്ന് ലൈബ്രറി മാനേജ്‌മെന്റ് വകുപ്പ് ഡയറക്ടർ ഷെയ്ഖ അൽ മുഹൈരി പറഞ്ഞു.