മസ്‌കത്ത്∙ ഒമാനിലെ അല്‍ ഖുബ്‌റയിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ എന്ററോളജി, ഹെപ്പറ്റോളജി, തെറപ്പ്യൂട്ടിക് എന്‍ഡോസ്‌കോപ്പി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) ആരംഭിച്ചു. 25,750 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന, 175 കിടക്കകളുള്ള മള്‍ട്ടി

മസ്‌കത്ത്∙ ഒമാനിലെ അല്‍ ഖുബ്‌റയിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ എന്ററോളജി, ഹെപ്പറ്റോളജി, തെറപ്പ്യൂട്ടിക് എന്‍ഡോസ്‌കോപ്പി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) ആരംഭിച്ചു. 25,750 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന, 175 കിടക്കകളുള്ള മള്‍ട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനിലെ അല്‍ ഖുബ്‌റയിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ എന്ററോളജി, ഹെപ്പറ്റോളജി, തെറപ്പ്യൂട്ടിക് എന്‍ഡോസ്‌കോപ്പി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) ആരംഭിച്ചു. 25,750 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന, 175 കിടക്കകളുള്ള മള്‍ട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനിലെ അല്‍ ഖുബ്‌റയിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ എന്ററോളജി, ഹെപ്പറ്റോളജി, തെറപ്പ്യൂട്ടിക് എന്‍ഡോസ്‌കോപ്പി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) ആരംഭിച്ചു. 25,750 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന, 175 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ടേര്‍ഷ്യറി കെയര്‍ ഹോസ്പിറ്റല്‍ ഒമാനിലെ 5 ദശലക്ഷം ജനങ്ങള്‍ക്ക് സേവനമെത്തിച്ചുകൊണ്ട്, ഒമാനിലെയും മിഡില്‍ ഈസ്റ്റിലെയും ആരോഗ്യ സംരക്ഷണത്തിലെ രംഗത്തെ മികവിന്റെ പ്രതീകമായി പ്രവര്‍ത്തനം തുടരുകയാണ്.

2011 ല്‍ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍ സ്ഥാപിതമായതുമുതല്‍ അനുദിനം നവീകരണത്തിന് വിധേയമായി ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം പ്രവര്‍ത്തനക്ഷമമാണ്. 2013ഓടെ ഇത് ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് പദവിയിലെത്തുകയും രാജ്യത്തെ ഏറ്റവും മുന്‍നിര ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ യൂണിറ്റുകളില്‍ ഒന്നായി അതിന്റെ സ്ഥാനം സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്തു.

ADVERTISEMENT

സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ആഷിക് സൈനു മൊഹിയുദീന്‍, ഡോ. ഹിഷാം അല്‍ ദഹാബ് എന്നിവരാണ് ആസ്റ്റര്‍ സി.ഒ.ഇ.യെ നയിക്കുന്നത്. ഇരുവരും ക്ലിനിക്കല്‍ വൈദഗ്ധ്യത്തിനും ഗ്യാസ്‌ട്രോ എന്‍ട്രോളജി മേഖലയിലെ അതുല്ല്യമായ സംഭാവനകള്‍ക്കും പേരുകേട്ടവരാണ്. ഗാസ്‌ട്രോഎന്ററോളജിയില്‍ വിപുലമായ അന്താരാഷ്ട്ര പരിശീലനവും അംഗീകാരവും നേടിയിട്ടുള്ള ഡോ. ആഷിക് സൈനു, യുകെയിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്ന് അഡ്വാന്‍സ്ഡ് എന്‍ഡോസ്‌കോപ്പിയില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്. അതേസമയം, അയര്‍ലന്‍ഡിലും കാനഡയിലും പരിശീലനം നേടിയ ഡോ. ഹിഷാം അല്‍ ദഹാബ്, എംബിബിഎസ്, എംആര്‍സിപി, എഫ്എസിപി എന്നിവയില്‍ ബിരുദവും, മക്ഗില്‍ സര്‍വകലാശാലയില്‍ നിന്ന് അഡ്വാന്‍സ്ഡ് എന്‍ഡോസ്‌കോപ്പിയില്‍ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. എന്‍ഡോസ്‌കോപ്പിയിലെ വിപുലമായ അറിവും വൈദഗ്ധ്യവും അദ്ദേഹത്തിന്റെ കരിയറിന് മുതല്‍ക്കൂട്ടാവുന്നു.

ഈ പ്രത്യേക വിഭാഗത്തില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റുകളും ഗ്യാസ്‌ട്രോ എന്‍ട്രോളജിയിലെ ഒരു ഫെലോയും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ നേട്ടങ്ങളില്‍ നിര്‍ണായക പങ്കാണ് ഈ വിഭാഗം വഹിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍, ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഡിസീസസ് 20,000 അപ്പര്‍ എന്‍ഡോസ്‌കോപ്പികള്‍, 15,000 ലോവര്‍ എന്‍ഡോസ്‌കോപ്പികള്‍, 2,000 ERCP  നടപടിക്രമങ്ങള്‍, 2,000 ഗ്യാസ്ട്രിക് ബലൂണുകള്‍, എന്നിവ കൂടാതെ മറ്റ് വിവിധ ചികിത്സാ ഇടപെടലുകളും നടത്തിയിട്ടുണ്ട്. സിഒഇയില്‍ ഒരു സമര്‍പ്പിത ജിഐ മോട്ടിലിറ്റി ലാബുണ്ട്. ഇതിലൂടെ ഒമാനിലെ ജനങ്ങള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ജിഐ ബ്ലീഡ് സേവനങ്ങള്‍ നല്‍കുമെന്നതും എടുത്തുപറയേണ്ടതാണ്.

സങ്കീര്‍ണ്ണമായ ഗ്യാസ്‌ട്രോ നടപടിക്രമങ്ങളും കേസുകളും നിര്‍വഹിക്കാന്‍ കഴിവുള്ള മേഖലയിലെ മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലൊന്നായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ അഭിമാനത്തോടെ നിലകൊള്ളുന്നു. ഈ നേട്ടം ഗാസ്‌ട്രോ ടീമിന്റെ സമാനതകളില്ലാത്ത വൈദഗ്ധ്യവും അര്‍പ്പണബോധവുമാണ് എടുത്തുകാണിക്കുന്നത്. സങ്കീര്‍ണ്ണമായ കേസുകള്‍ അസാധാരണമായ കൃത്യതയോടും ശ്രദ്ധയോടും കൂടി കൈകാര്യം ചെയ്യുന്നതില്‍ അവര്‍ അതുല്ല്യമായ മികവാണ് പ്രകടമാക്കുന്നത്.

ആഗോളതലത്തില്‍ പ്രശസ്തനായ ചികിത്സാ എന്‍ഡോസ്‌കോപ്പിസ്റ്റ് ഡോ. അമോല്‍ ബപ്പായേയുടെ നേതൃത്വത്തില്‍ POEM, EFTR, ESD, STER തുടങ്ങിയ നൂതന നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സേവനങ്ങള്‍ ആസ്റ്റര്‍ സിഒഇ അവതരിപ്പിക്കുന്നു. രാജ്യത്ത് മുന്‍പെങ്ങും ലഭ്യമല്ലാത്ത ഒരു നൂതനമായ സംവിധാനത്തെയാണ് ഈ പ്രത്യേക സേവനം അടയാളപ്പെടുത്തുന്നത്.

ADVERTISEMENT

മാത്രമല്ല, സങ്കീര്‍ണ്ണമായ ജിഐ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിഹരിക്കുന്നതിന് ഒരു മള്‍ട്ടി ഡിസിപ്ലിനറി സമീപനം വാഗ്ദാനം ചെയ്യുന്ന ശസ്ത്രക്രിയാ വിദഗ്ധര്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യന്‍മാര്‍, അനസ്‌തെറ്റിസ്റ്റുകള്‍ എന്നിവരുടെ ഒരു ടീമുമായി സിഒഇ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നു.

ഗാസ്‌ട്രോ എന്ററോളജിയിലെ ഒരു സമര്‍പ്പിത പ്ലാറ്റ്‌ഫോമായി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആസ്റ്റര്‍ സിഒഇ. സാങ്കേതികമായി നൂതനമായ എന്‍ഡോസ്‌കോപ്പി, ഫ്‌ലൂറോസ്‌കോപ്പിക് സ്യൂട്ടുകള്‍, ജിഐ മോട്ടിലിറ്റി ലാബുകള്‍, എന്‍ഡോസ്‌കോപ്പുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സമഗ്രമായ ഒരു നിര, നേരത്തേയുള്ള രോഗ നിര്‍ണയത്തിന് സഹായിക്കുന്ന ലിവര്‍ എലാസ്‌റ്റോഗ്രഫി മെഷീന്‍ എന്നിവ ഇവിടെ സജ്ജമാണ്.

'ജിസിസി മേഖലയില്‍ അധികം ലഭ്യമാകാത്ത തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സേവനങ്ങള്‍ ഒമാനില്‍ ആരംഭിച്ചത് ഒരു സുപ്രധാന നേട്ടമാണെന്ന്, ഈ സംരംഭത്തിന്റെ തന്ത്രപരമായ പ്രാധാന്യം വ്യക്തമാക്കി ആസ്റ്റര്‍ റോയല്‍ ഓള്‍ റഫ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്റോളജിസ്റ്റ് ഹെപ്പറ്റോളജിസ്റ്റ്, തെറാപ്പിക് എന്‍ഡോസ്‌കോപ്പി സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡോ. ആഷിക് സൈനു മൊഹിയുദീന്‍ പറഞ്ഞു. ഞങ്ങളുടെ സേവനങ്ങള്‍ ഒമാനിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിലൂടെ, നിലവില്‍ യുഎഇയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്ന POEM, EFTR, ESD, STER എന്നീ നടപടിക്രമങ്ങളിലെ ക്ലിനക്കില്‍ വിടവ് നികത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പിസ്റ്റായ ഡോ. അമോല്‍ ബാപ്പേയെയുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ ഈ വിപുലമായ നടപടിക്രമങ്ങള്‍ പ്രാദേശികമായി മാത്രമല്ല, ജിസിസിയിലുടനീളം ലഭ്യമാക്കുവാനും ഞങ്ങള്‍ക്ക് സാധിക്കുന്നു. അത്യാധുനിക ഗ്യാസ്‌ട്രോ എന്ററോളജിക്കല്‍ കെയറിന്റെ ഒരു കേന്ദ്രമായി ഒമാനെ മാറ്റുന്നതിനൊപ്പം, മുഴുവന്‍ പ്രദേശത്തിനും ആകര്‍ഷകമായ മെഡിക്കല്‍ ടൂറിസം അവസരങ്ങള്‍ അവതരിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കുന്നതായും ഡോ. ആഷിക് സൈനു മൊഹിയുദീന്‍ വ്യക്തമാക്കി.

'ഒമാനില്‍ തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സേവനങ്ങള്‍ ആരംഭിക്കുന്നതിലൂടെ ഈ രംഗത്തെ ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനും, ജിസിസിയിലെ ഏറ്റവും അപായ സാധ്യതകള്‍ കുറഞ്ഞ ചികിത്സാ നടപടിക്രമങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സാധിക്കുന്നതായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഹെപ്പറ്റോളജിസ്റ്റ് തെറാപ്പിക് എന്‍ഡോസ്‌കോപ്പി സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ഹിഷാം അല്‍ ദഹാബ് പറഞ്ഞു.

ADVERTISEMENT

 ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലൂടെ, ഞങ്ങള്‍ ഈ നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുക മാത്രമല്ല, ഈ മേഖലയിലെ മുന്‍നിര സ്ഥാപനമായി സ്വയം സ്ഥാനം നേടുകയും ചെയ്യുന്നു. പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, പ്രത്യേക ചികിത്സകള്‍ തേടുന്ന രോഗികളെ ആകര്‍ഷിക്കുക, ജിസിസിയിലുടനീളം ഉയര്‍ന്ന നിലവാരമുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിക്കല്‍ പരിചരണത്തിനുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രമായി ഒമാന്റെ പദവി ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നില്‍ കാണുന്നതെന്നും ഡോ. ഹിഷാം അല്‍ ദഹാബ് കൂട്ടിച്ചേര്‍ത്തു.

''ആരോഗ്യരംഗത്തെ മുന്നേറ്റത്തിനുള്ള സ്ഥാപനത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഗ്യാസ്‌ട്രോഎന്റോളജി, ഹെപ്പറ്റോളജി, തെറാപ്പിക് എന്‍ഡോസ്‌കോപ്പി എന്നിവയുടെ ലോഞ്ചിങ്ങെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്‌സിന്റെ, ഒമാനിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു. 

സമാനതകളില്ലാത്ത വൈദഗ്ധ്യത്തോടെ സങ്കീര്‍ണ്ണമായ ഗ്യാസ്‌ട്രോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രാപ്തമായ മേഖലയിലെ മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലൊന്നായ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിന്റെ അതുല്യമായ നേട്ടങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒമാനില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റില്‍ ഉടനീളം ആരോഗ്യ സംരക്ഷണ നിലവാരവും പ്രവേശനക്ഷമതയും ഉയര്‍ത്താനുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി യോജിപ്പിച്ചുകൊണ്ട് ഈ മികവിന്റെ കേന്ദ്രം ഒരു പരിവര്‍ത്തനത്തിന്റെ നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്.  തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സേവനങ്ങളുടെ തുടക്കം നൂതനമായ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന് അടിവരയിടുകയും, സമഗ്രവും അത്യാധുനികവുമായ വൈദ്യസഹായം നല്‍കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായും ശൈലേഷ് ഗുണ്ടു വ്യക്തമാക്കി.

ഈ രംഗത്തെ പ്രധാന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പതിവായി പങ്കെടുക്കുകയും വര്‍ഷം തോറും നിരവധി ദേശീയ, അന്തര്‍ദേശീയ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട്, മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെയാണ് ആസ്റ്റര്‍ സിഒഇ ടീം പ്രവര്‍ത്തിക്കുന്നത്. വേള്‍ഡ് ഗ്യാസ്‌ട്രോ എന്‍ട്രോളജി ഓര്‍ഗനൈസേഷന്റെ അംഗീകാരത്തോടെ, ഈ ഡിപ്പാര്‍ട്ട്‌മെന്റ് പ്രാഥമികമായി രോഗികള്‍ക്കായി ഏറ്റവും അര്‍പ്പണബോധത്തോടെയും വൈദഗ്ധ്യത്തോടെയും സേവനം ചെയ്യാന്‍ സജ്ജമാണ്.

English Summary:

Aster has launched the Aster Center of Excellence at Royal Al Rafah Hospital

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT