ദുബായ്∙ സുസ്ഥിരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ഉപഭോക്താക്കളെ അറിയിക്കുന്നതിനും പ്രതിഫലം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സംരംഭത്തിൽ പങ്കാളികളാകുമെന്ന് ലുലുവും യൂണിലിവറും പ്രഖ്യാപിച്ചു. യുഎഇയിലെ പ്രാദേശിക കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ സംരംഭങ്ങൾ ഉൾപ്പെടെ, മാസ്റ്റർകാർഡ് പ്രൈസ്‌ലെസ് പ്ലാനറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സുസ്ഥിരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ഉപഭോക്താക്കളെ അറിയിക്കുന്നതിനും പ്രതിഫലം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സംരംഭത്തിൽ പങ്കാളികളാകുമെന്ന് ലുലുവും യൂണിലിവറും പ്രഖ്യാപിച്ചു.  യുഎഇയിലെ പ്രാദേശിക കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ സംരംഭങ്ങൾ ഉൾപ്പെടെ, മാസ്റ്റർകാർഡ് പ്രൈസ്‌ലെസ് പ്ലാനറ്റ് കോയലിഷന്റെ വൃക്ഷ പുനരുദ്ധാരണ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നതാണ് പദ്ധതി. ലുലു, യൂണിലിവറുമായി സഹകരിച്ച്,  കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിൽ കണ്ടൽക്കാടുകളുടെ പ്രധാന പങ്കിനെ കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കും.

ലുലു ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, യുണിലിവർ അറേബ്യ മേധാവി ഖലീൽ യാസീൻ, മാസ്റ്റർകാർഡ് ഇ ഇ എം ഇ എ-യുടെ മാർക്കറ്റ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അമ്‌ന അജ്മൽ എന്നിവരാണ് പദ്ധതി ധാരണ പത്രത്തിൽ  ഒപ്പിട്ടത്. ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി  കേ)പ് 28 ന് മുന്നോടിയായി നടന്ന ചടങ്ങിൽ മന്ത്രി മറിയം ബിൻത് സയീദ് ഹരേബ് അലംഹെരി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫ് അലി  എന്നിവരും സംബന്ധിച്ചു.

ADVERTISEMENT

യുഎഇയിലെ കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്നതിലൂടെ സുസ്ഥിരമായ ഉൽപ്പന്ന തിരഞ്ഞെടുപ്പുകൾക്ക് പ്രതിഫലം നൽകുന്ന  കേ പ് 28 ൽ മാസ്റ്റർകാർഡുമായും പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് യുണിലിവർ അറേബ്യയുടെ മേധാവി ഖലീൽ യാസിൻ പറഞ്ഞു. ദുബായിൽ  ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന അവസരത്തിൽ തന്നെ ഇത്തരമൊരു സംരംഭത്തിൽ സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്  എം എ യൂസഫലി പറഞ്ഞു. നമ്മുടെ പരിസ്ഥിതിക്കും ഭാവി തലമുറക്കും വേണ്ടി ഒരു പൊതു അവബോധം സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.

English Summary:

Lulu to educate consumers