റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ജിദ്ദയിൽ തുടക്കമായി
ജിദ്ദ∙ റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ജിദ്ദയിൽ തുടക്കമായി. ഈ മാസം 9 വരെ മേള നീണ്ടുനിൽക്കും. പത്ത് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം സിനിമകളാണ് മേളയിൽ പ്രദർശനത്തിനെത്തുന്നത്. 40,000ത്തോളം പേരുടെ പ്രാതിനിധ്യമാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ

ജിദ്ദ∙ റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ജിദ്ദയിൽ തുടക്കമായി. ഈ മാസം 9 വരെ മേള നീണ്ടുനിൽക്കും. പത്ത് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം സിനിമകളാണ് മേളയിൽ പ്രദർശനത്തിനെത്തുന്നത്. 40,000ത്തോളം പേരുടെ പ്രാതിനിധ്യമാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം ചലച്ചിത്രപ്രവർത്തകരും മേളയുടെ ഭാഗമാകും.
പ്രമുഖ സൗദി സംവിധായകൻ യാസിർ അൽ യസീരിയുടെ 'ഹവ്ജൻ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. ജിദ്ദ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലാണ് പ്രധാന വേദി. കൂടാതെ പുറത്ത് കടൽത്തീരത്തും പ്രത്യേകമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിക്കപ്പെട്ട മനോഹരമായ വോക്‌സ് തിയറ്ററുകളിലാണ് ലോകോത്തര ക്ലാസിക് സിനിമകളുടെ പ്രദർശനം. വിവിധ നിരക്കുകളിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. പ്രമുഖ ഓസ്‌ട്രേലിയൻ സംവിധായകൻ ബാസ് ലുഹ്ർമാനാണ് മേളയുടെ ജൂറി അധ്യക്ഷൻ.
സിനിമാ പ്രദർശനത്തോടൊപ്പം ചർച്ചാ സദസ്സുകളും സംവാദങ്ങളും വർക്ക്‌ഷോപ്പുകളും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. സൗദിയിൽ നിന്നുള്ള സിനിമകൾക്ക് പുറമെ അറബ്, ആഫ്രിക്കൻ, ഏഷ്യൻ സിനിമകളും ഹോളിവുഡിൽ നിന്നുള്ള പ്രമുഖ സിനിമകളും മാറ്റുരയ്ക്കും. പ്രമുഖ ഇംഗ്ലിഷ് സംവിധായകൻ ഗയ് റിറ്റ്ഷി, അമേരിക്കൻ നടി ഷാരോൺ സ്‌റ്റോൺ എന്നിവരുടെ സാന്നിധ്യം കൊണ്ട് ആഗോള ശ്രദ്ധ നേടുന്നതാകും ഇത്തവണ റെഡ്‌സീ ഫിലിം ഫെസ്റ്റിവൽ.