അബുദാബി ∙ ദേശീയദിന അവധി ആഘോഷമാക്കി പ്രവാസികൾ.ദുബായ് ഗ്ലോബൽ വില്ലേജ്, അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ തുടങ്ങിയ ഉത്സവ കേന്ദ്രങ്ങൾ, ഫോസിൽ ഡ്യൂൺസ്, അൽവത്ബ ലേക്ക്, ഹുദൈരിയാത് ബീച്ച്, മാംഗ്രൂവ് പാർക്ക്, ഉമ്മുൽഇമറാത് പാർക്ക്, കോർണിഷ്, അൽഐനിലെ മൃഗശാല, ജബൽഹഫീത് മല, റാസൽഖൈമയിലെ ജബൽ ജെയ്സ് പർവതം തുടങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ദേശീയദിന അവധി ആഘോഷമാക്കി പ്രവാസികൾ. ദുബായ് ഗ്ലോബൽ വില്ലേജ്, അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ തുടങ്ങിയ ഉത്സവ കേന്ദ്രങ്ങൾ, ഫോസിൽ ഡ്യൂൺസ്, അൽവത്ബ ലേക്ക്, ഹുദൈരിയാത് ബീച്ച്, മാംഗ്രൂവ് പാർക്ക്, ഉമ്മുൽഇമറാത് പാർക്ക്, കോർണിഷ്,  അൽഐനിലെ മൃഗശാല, ജബൽഹഫീത് മല, റാസൽഖൈമയിലെ ജബൽ ജെയ്സ് പർവതം തുടങ്ങി ഔട്ഡോർ വിനോദ കേന്ദ്രങ്ങളിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. വിവിധ എമിറേറ്റിലേക്ക് വിനോദയാത്ര നടത്തിയവരും ഏറെ.

ഫ്യൂച്ചർ മ്യൂസിയം, എക്സ്പോ സിറ്റി, ദുബായ് മിറക്കിൾ ഗാർഡൻ, ദുബായ് ഫ്രെയിം, അൽഖുദ്ര ലേക്ക്, ജുമൈറ ബീച്ച്, ഷാർജ അൽനൂർ ഐലൻഡ്, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, ഖോർഫക്കാൻ ബീച്ചുകൾ, റാസൽഖൈമ അൽമർജാൻ ഐലൻഡ് എന്നിവിടങ്ങളിലും തിരക്കുണ്ടായിരുന്നു. മരുഭൂമിയിൽ ടെന്റ് കെട്ടി താമസിച്ചവരും ഡെസെർട് സഫാരി നടത്തിയവരും ഏറെ. ദുബായിലെ അബ്രയിൽ ദെയ്റയ്ക്കും ബർദുബായിക്കുമിടയിൽ യാത്ര നടത്തി ചിലർ ബോട്ടിങ് അനുഭവം ആസ്വാദ്യകരമാക്കി.

ADVERTISEMENT

അബുദാബിയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്ക് ജനപ്രവാഹമായിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്നുള്ളവരാണ് പള്ളി കാണാൻ എത്തിയത്. തീം പാർക്കുകളുടെ കേന്ദ്രമായ യാസ് ഐലൻഡിലെ വാർണർ ബ്രോസ് വേൾ‍ഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർ വേൾഡ്, ക്ലൈംപ് അബുദാബി എന്നിവ സന്ദർശിച്ചവരും ഏറെ. 

ദേശീയ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി വിവിധ എമിറേറ്റിലെ വെടിക്കെട്ട് ആസ്വദിക്കാൻ വൻ ജനാവലി എത്തിയിരുന്നു. അബുദാബിയിലെ ഏറ്റവും പുതിയ ആകർഷണമായ സ്നോ പാർക്ക്, സീ വേൾഡ്, അഡ്രിനാർക് അഡ്വഞ്ചർ, ഏബ്രഹാമിക് ഫാമിലി ഹോം, അബുദാബി നാഷനൽ അക്വേറിയം എന്നിവിടങ്ങളിലും കുടുംബങ്ങളുടെ തിരക്കേറെ. 

English Summary:

UAE National Day celebrations