പോറ്റമ്മ നാടിന് സ്നേഹാദരവേകി മാറഞ്ചേരിക്കാരുടെ ആഘോഷപ്പന്തൽ
ദുബായ്∙ യു.എ.ഇ 52 –ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീർ പന്തൽ സംഘടിപ്പിച്ച ബ്രൈറ്റ് വിങ്‌സ് ആഘോഷപ്പന്തൽ മത്സരങ്ങളുടെ എട്ടാം പതിപ്പിൽ പുറങ്ങ് ഫൈറ്റേഴ്‌സ് ടീം ഓവറോൾ ചാംപ്യന്മാരായി. കിങ്‌സ് കാഞ്ഞിരമുക്ക് , മുക്കാല ടസ്‌കേഴ്‌സ് , പരിച്ചകം ഫാൽക്കൺസ് എന്നിവർ

ദുബായ്∙ യു.എ.ഇ 52 –ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീർ പന്തൽ സംഘടിപ്പിച്ച ബ്രൈറ്റ് വിങ്‌സ് ആഘോഷപ്പന്തൽ മത്സരങ്ങളുടെ എട്ടാം പതിപ്പിൽ പുറങ്ങ് ഫൈറ്റേഴ്‌സ് ടീം ഓവറോൾ ചാംപ്യന്മാരായി. കിങ്‌സ് കാഞ്ഞിരമുക്ക് , മുക്കാല ടസ്‌കേഴ്‌സ് , പരിച്ചകം ഫാൽക്കൺസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. വടംവലി മത്സരത്തിൽ പുറങ്ങ് ഫൈറ്റേഴ്‌സ് ജേതാക്കളായി. നാലകം ബ്ലാസ്‌റ്റേഴ്‌സ് രണ്ടും മുക്കാല ടസ്‌കേഴ്‌സ് മൂന്നും സ്ഥാനങ്ങൾ നേടി.
വനിതകളുടെ വിഭാഗം മത്സരങ്ങളിൽ പുറങ്ങ് ക്യുൻസ് ഫൈറ്റേഴ്‌സ് ഒന്നാം സ്ഥാനവും പരിച്ചകം ക്യുൻസ് ഫാൽക്കൺസ് രണ്ടാം സ്ഥാനവും പനമ്പാട് ക്യുൻസ് പാന്തേഴ്‌സ് മൂന്നാം സ്ഥാനവും നേടി. കുട്ടികളുടെ വിഭാഗത്തിൽ പരിച്ചകം ജൂനിയർ ഫാൽക്കൺസ് ഒന്നാമതും പുറങ്ങ് ജൂനിയർ ഫൈറ്റേഴ്‌സ് രണ്ടാമതും കാഞ്ഞിരമുക്ക് ജൂനിയർ കിങ്‌സ് മൂന്നാമതും സ്ഥാനങ്ങൾ നേടി. രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. നൂറുദ്ദീന്‍ , മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ജാനകി ദേവി, ബ്രൈറ്റ് വിങ്‌സ് സാരഥികളായ റിജു രാജൻ , പി.കെ. പിന്‍റു, മുൻദിർ കല്പകഞ്ചേരി, റിയാസ് പപ്പൻ എന്നിവർ സംബന്ധിച്ചു.
മുഖ്യ രാക്ഷാധികാരി നാസർ മന്നിങ്ങയിൽ, മറ്റു ഭാരവാഹികളായ ലത്തീഫ് കൊട്ടിലുങ്ങൽ , നിയാസ് എൻകെ , സുകേഷ് ഗോവിന്ദൻ, ജംഷിദ് കെസി, ഷുക്കൂർ മന്നിങ്ങയിൽ എന്നിവർ നേതൃത്വം നൽകി. ജാസി ജയ് അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.