റിയാദ് ∙ ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ സൗദിയും റഷ്യയും വിജയകരമായി സഹകരിക്കുകയാണെന്ന് സൗദി കിരീടാവകാശി പറഞ്ഞു. രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സൗദിയിലെത്തിയ റഷ്യൻ പ്രസിഡൻറ് പുട്ടിനെ റിയാദിലെ അൽയമാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ സൗദിയും റഷ്യയും വിജയകരമായി സഹകരിക്കുകയാണെന്ന് സൗദി കിരീടാവകാശി പറഞ്ഞു. രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

സൗദിയിലെത്തിയ റഷ്യൻ പ്രസിഡൻറ്  പുട്ടിനെ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സ്വീകരിക്കവേയാണ് രാജ്യത്തിന്റെ നിലപാട് കിരീടാവകാശിവ്യക്തമാക്കിയത്. യുഎഇയിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷമാണ് റഷ്യൻ പ്രസിഡന്റ് സൗദിയിലെത്തിയത്. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്തു. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ പുട്ടിൻ ക്ഷണിച്ചു. രാഷ്ടീയം, സാമ്പത്തികം, മാനവവിഭവശേഷി എന്നീ തലങ്ങളിൽ സൗദി അറേബ്യയുമായി തങ്ങൾക്ക് സുസ്ഥിരവും നല്ലതുമായ ബന്ധമുണ്ടെന്ന് പുടിൻ പറഞ്ഞു. റിയാദ് കിങ് ഖാലിദ് രാജ്യാന്തര  വിമാനത്താവളത്തിലെത്തിയ പുട്ടിനെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, റഷ്യയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ സുലൈമാൻ അൽഅഹമ്മദ്, സൗദിയിലെ റഷ്യൻ സ്ഥാനപതി സെർജി കൊസോലോവ് എന്നിവർ ചേർന്നു സ്വീകരിച്ചു.

English Summary:

Mohammed Bin Salman received Putin at Al-Mama Palace in Riyadh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT