റിയാദ് ∙ മധ്യപൂർവദേശത്ത് സമാധാനവും സ്ഥിരതയും നേടാൻ സൗദിയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. റിയാദിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ ​​പുട്ടിനുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഊർജം, വ്യാപാരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ മധ്യപൂർവദേശത്ത് സമാധാനവും സ്ഥിരതയും നേടാൻ സൗദിയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.റിയാദിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ ​​പുട്ടിനുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണവും ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.

കഴിഞ്ഞ 7 വർഷമായി സൗദിയുമായുള്ള ബന്ധം വളരെ ശക്തമാണെന്നു പറഞ്ഞ പുടിൻ മുഹമ്മദ് ബിൻ സൽമാനെ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അടുത്ത കൂടിക്കാഴ്ച മോസ്‌കോയിൽ നടക്കണമെന്നാണ് ആഗ്രഹം. രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക മേഖലകളിൽ റഷ്യയും സൗദിയും തമ്മിൽ നല്ല ബന്ധമുണ്ട്. ഈ കെട്ടുറപ്പ് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും പുട്ടിൻ പറഞ്ഞു. ഗാസയിലെ സംഘർഷത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയ പുടിനെ റിയാദ് അമീർ ഫൈസൽ ബിൻ ബന്ദർ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് അൽ-ഐബാൻ, റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് എന്നിവർ ചേർന്നു സ്വീകരിച്ചു.

English Summary:

Nobody can stop Friendship with Saudi Arabia: Putin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT