ജോലിസമയത്ത് കുഴഞ്ഞുവീണ് അവശനിലയിലായ കർണാടക സ്വദേശി നാടണഞ്ഞു
ഹായിൽ: ജോലിസമയത്ത് കുഴഞ്ഞുവീണ് അവശനിലയിലായ കർണാടക കുടക് സ്വദേശി ഒടുവിൽ സുമനസ്സുകളുടെ സഹായത്താൽ നാടണഞ്ഞു. കെഎംസിസി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ കൈത്താങ്ങിൽ അവിടെ നിന്ന് 40 കിലോമീറ്റർ അകലെ അൽകായിദിൽ ജോലി ചെയ്തു വരികയായിരുന്ന അബ്ദുൽ ഖാദർ (55) ആണ് നാട്ടിലേയ്ക്ക് മടങ്ങിയത് ജോലിസമയത്ത് ഇദ്ദേഹം കുഴഞ്ഞു

ഹായിൽ: ജോലിസമയത്ത് കുഴഞ്ഞുവീണ് അവശനിലയിലായ കർണാടക കുടക് സ്വദേശി ഒടുവിൽ സുമനസ്സുകളുടെ സഹായത്താൽ നാടണഞ്ഞു. കെഎംസിസി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ കൈത്താങ്ങിൽ അവിടെ നിന്ന് 40 കിലോമീറ്റർ അകലെ അൽകായിദിൽ ജോലി ചെയ്തു വരികയായിരുന്ന അബ്ദുൽ ഖാദർ (55) ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്
ജോലിസമയത്ത് ഇദ്ദേഹം കുഴഞ്ഞു വീഴുകയും കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ നാട്ടിലെക്ക് കൊണ്ടുപോകാന്‍ ഉപദേശിച്ചു. പരസഹായിയും വീൽചെയറും അത്യാവശ്യമായ സ്ഥിതിക്ക് വലിയ സാമ്പത്തിക ചെലവ് ഇതിലേക്കായി ആവശ്യമായി വന്നു. സാമ്പത്തികമായി മോശം അവസ്ഥയിലുള്ള രോഗിക്കും കുടുംബത്തിനും ഈ ചിലവ് താങ്ങാവുന്നതിലപ്പുറമായിരുന്നതിനാൽ അദ്ദേഹത്തിന്റെ കുടുംബം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സമീപിച്ചു. അദ്ദേഹം ബംഗളൂരു കെ.എം.സി.സി പ്രസിഡന്റ് നൗഷാദുമായും ഹായിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കന്മാരുമായം സംസാരികുകയും അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുവാനും ആവശ്യപ്പെട്ടു.
അതനുസരിച്ച് കെഎംസിസി പ്രവർത്തകർ അദ്ദേഹത്തെ ടിക്കറ്റും യാത്രാ രേഖകളും ഉൾപ്പെടെ വേണ്ട എല്ലാ സഹായങ്ങളും നൽകി സൗദി എയർലൈൻസിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു.