ഭൂമിക്ക് അനുകൂലമായ മാറ്റമുണ്ടാക്കാൻ പുതിയ തലമുറയ്ക്ക് കഴിയുമെന്ന് ശ്രീ ശ്രീ രവിശങ്കർ
ദുബായ് ∙ ഈ ഭൂമിയുടെ നിലനിൽപ്പിനെ സഹായിക്കുന്ന ഏറ്റവും മികച്ച തീരുമാനങ്ങൾ കാലാവസ്ഥ ഉച്ചകോടിയിൽ നിന്നു പ്രതീക്ഷിക്കുന്നതായി ശ്രീശ്രീ രവിശങ്കർ.നയങ്ങൾ നടപ്പിലാക്കുന്നെന്ന് ഉറപ്പാക്കണം. ഒരുപാട് ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുഭാഗത്ത് അധിനിവേശവും മറുവശത്ത് കടുത്ത

ദുബായ് ∙ ഈ ഭൂമിയുടെ നിലനിൽപ്പിനെ സഹായിക്കുന്ന ഏറ്റവും മികച്ച തീരുമാനങ്ങൾ കാലാവസ്ഥ ഉച്ചകോടിയിൽ നിന്നു പ്രതീക്ഷിക്കുന്നതായി ശ്രീശ്രീ രവിശങ്കർ. നയങ്ങൾ നടപ്പിലാക്കുന്നെന്ന് ഉറപ്പാക്കണം. ഒരുപാട് ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുഭാഗത്ത് അധിനിവേശവും മറുവശത്ത് കടുത്ത മാനസിക സമ്മർദവുമാണ് കാണുന്നത്. രണ്ടും ഉയരുന്നത് രോഗാതുരമായ മനസ്സിൽ നിന്നാണ്. ഒരു അധിനിവേശത്തെ മറ്റൊന്നു കൊണ്ട് നേരിടാനാവില്ല. അക്രമത്തെ അക്രമം കൊണ്ട് നേരിടാനാവില്ല. ഇതെല്ലാം മറ്റൊരു തലത്തിൽ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. ആർട്ട് ഓഫ് ലിവിങ് അത്തരത്തിലുള്ള ഇടപെടലാണ് ലോകത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഒരുമിച്ചു ധ്യാനിക്കുമ്പോൾ നല്ല ഊർജം പുറപ്പെടും. അതിന്റെ സ്വാധീനം ലോകത്തെ മാറ്റും. പ്രകൃതിയെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും ഇന്നത്തെ തലമുറ ബോധവാന്മാരാണ്. ഭൂമിക്ക് അനുകൂലമായ മാറ്റമുണ്ടാക്കാൻ പുതിയ തലമുറയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.