മക്ക∙ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫിസ് മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് അറ്റകുറ്റപ്പണികള്‍ക്ക്‌ തുടക്കം കുറിച്ചത്. ഏറ്റവും മികച്ച സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ച് ഏറ്റവും പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫിസ് മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് അറ്റകുറ്റപ്പണികള്‍ക്ക്‌ തുടക്കം കുറിച്ചത്. ഏറ്റവും മികച്ച സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും ഏറ്റവും ചെറിയ വിശദാംശങ്ങള്‍ പോലും ശ്രദ്ധിച്ചും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. ഹറം വികസന പദ്ധതി വിദഗ്ധരുടെ പങ്കാളിത്തത്തോടെ അറ്റകുറ്റപ്പണികളുടെ പുരോഗതി പ്രൊജക്ട് മാനേജ്‌മെന്റ് ഓഫിസ് നിരീക്ഷിക്കും.

ഹിജ്‌റ 1440, 1442 വര്‍ഷങ്ങളില്‍  കഅ്ബാലയത്തില്‍ നടത്തിയ പതിവ് അറ്റകുറ്റപ്പണികള്‍ക്ക് ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫിസ് മേല്‍നോട്ടം വഹിച്ചിരുന്നു.കഅ്ബക്ക് ചുറ്റും അകത്തേക്ക് കാണാൻ കഴിയാത്ത വിധം ഉയരത്തിൽ മറച്ചു കെട്ടിയാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. കഅ്ബയുടെ വടക്ക് ഭാഗത്തുള്ള ഹിജ്ർ ഇസ്മാഈലും മറച്ച് കെട്ടിയതിൽ ഉൾപ്പെടും. ഇവിടെയാണ് പ്രധാനമായും അറ്റകുറ്റപണികൾ നടക്കുന്നത്. 

ADVERTISEMENT

കഅ്ബ പൂർണമായും മറക്കുള്ളിലായതിനാൽ ഇപ്പോൾ കഅ്ബയെ സ്പര്‍ശിക്കാനോ, ഹജറുൽ അസ് വദ് കാണാനോ ചുംബിക്കാനോ സാധിക്കില്ല. എങ്കിലും വിശ്വാസികൾക്ക് ത്വവാഫ്  (കഅ്ബാ പ്രദക്ഷിണം)വും നമസ്കാരം ഉൾപ്പെടെയുള്ള മറ്റു ആരാധനകളും തടസങ്ങളില്ലാതെ പൂർത്തിയാക്കാം. 

English Summary:

Routine maintenance has begun