കർഷകരെ പിന്തുണയ്ക്കാൻ ആഗോള പാക്കേജുമായി യുഎഇ
ദുബായ് ∙ ഭക്ഷ്യ, കാർഷിക മേഖലയുടെ സുരക്ഷയ്ക്കായി 310 കോടി ഡോളർ സമാഹരിച്ചതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽ മഹൈരി. കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28) 'ഭക്ഷണം, കൃഷി, ജലദിനം' ആചരണത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. കർഷകരെയും ഭക്ഷ്യ ഉൽപാദകരെയും പിന്തുണയ്ക്കുന്നതിന് 3 വർഷത്തെ

ദുബായ് ∙ ഭക്ഷ്യ, കാർഷിക മേഖലയുടെ സുരക്ഷയ്ക്കായി 310 കോടി ഡോളർ സമാഹരിച്ചതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽ മഹൈരി. കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28) 'ഭക്ഷണം, കൃഷി, ജലദിനം' ആചരണത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
കർഷകരെയും ഭക്ഷ്യ ഉൽപാദകരെയും പിന്തുണയ്ക്കുന്നതിന് 3 വർഷത്തെ ആഗോള പാക്കേജിനും തുടക്കം കുറിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉയർന്ന അപകടസാധ്യത നേരിടുന്ന ഭക്ഷ്യ-കാർഷിക മേഖലയെ സഹായിക്കുകയാണ് ലക്ഷ്യം. വെല്ലുവിളി നിറഞ്ഞ മരുഭൂമിയിൽ വർഷം മുഴുവനും കൃഷി സാധ്യമാക്കുന്ന സംവിധാനം മന്ത്രി വിശദീകരിച്ചു.
134 ലോക നേതാക്കളുടെ പിന്തുണയോടെ അവതരിപ്പിച്ച കൃഷി, ഭക്ഷ്യ, കാലാവസ്ഥാ പ്രവർത്തന പ്രഖ്യാപനത്തിൽ ഒപ്പുവച്ച രാജ്യങ്ങളുടെ എണ്ണം 152 ആയി ഉയർന്നു. ഭക്ഷ്യ സംവിധാനങ്ങളുടെ നവീകരണത്തിനായി യുഎഇയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും തമ്മിൽ 20 കോടി ഡോളറിന്റെ പങ്കാളിത്തവും പ്രഖ്യാപിച്ചു.