ഷാർജ ∙ ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ കെഎംസിസി–മാസ് നേതൃത്വം നല്‍കിയ ജനാധിപത്യ മുന്നണിക്ക് ഉജ്വല ജയം. ഒരു മാനേജിങ് കമ്മിറ്റി അംഗമൊഴിച്ച് ബാക്കിയെല്ലാ സീറ്റുകളും നേടി ജനാധിപത്യ മുന്നണി. മുസ്‌ലിം ലീഗ് പോഷക സംഘടനയായ കേരള മുസ്‌ലിം കൾചറൽ സെന്റർ (കെഎംസിസി) സിപിഎം അനുകൂല സംഘടനയായ മാസുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ കെഎംസിസി–മാസ് നേതൃത്വം നല്‍കിയ ജനാധിപത്യ മുന്നണിക്ക് ഉജ്വല ജയം. ഒരു മാനേജിങ് കമ്മിറ്റി അംഗമൊഴിച്ച് ബാക്കിയെല്ലാ സീറ്റുകളും നേടി ജനാധിപത്യ മുന്നണി. മുസ്‌ലിം ലീഗ് പോഷക സംഘടനയായ കേരള മുസ്‌ലിം കൾചറൽ സെന്റർ (കെഎംസിസി) സിപിഎം അനുകൂല സംഘടനയായ മാസുമായി ചേർന്നുണ്ടാക്കിയ ജനാധിപത്യ മുന്നണിയുടെ നിസാർ തളങ്കര പ്രസിഡന്റ്  ആയും ശ്രീപ്രകാശ് പുരയത്ത്  ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിക്ക് കീഴിൽ പ്രസിഡ‍ന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മുൻ പ്രസിഡന്റ്  ഇ.പി.ജോൺസണെയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ പ്രസി‍ഡന്റ് അഡ്വ.വൈ.എ.റഹീമിനേയുമാണ് പരാജയപ്പെടുത്തിയത്. കാസർകോട് തളങ്കര സ്വദേശിയാണ് നിസാർ. മുൻ കേരള നിയമസഭാ സ്പീക്കർ പി.രാമകൃഷ്ണന്റെ സഹോദരനാണ് പൊന്നാനി സ്വദേശിയായ ശ്രീപ്രകാശ്. ഇവരടക്കം ആകെ 46 പേരാണ് സ്ഥാനാർഥികളായുണ്ടായിരുന്നത്.

ബിജെപി ആഭിമുഖ്യമുള്ള ഐപിഎഫ് പ്രതിനിധികളും മത്സരിച്ചിരുന്നു. ഇവർക്ക് ആർക്കും വിജയിക്കാൻ സാധിച്ചില്ല. സ്വതന്ത്ര സ്ഥാനാർഥികളുമുണ്ടായിരുന്നു. ഇൻകാസ്, ഐഎംസിസി തുടങ്ങിയ സംഘടനകളുടെ സജീവ ഭാരവാഹികളാണ് സ്വതന്ത്ര സ്ഥാനാർഥികൾ. 2400 പേർക്കാണ് ഇന്ത്യൻ അസോസിയേഷനിൽ വോട്ടവകാശമുള്ളത്. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അവസാനിക്കുകയും രാത്രി വൈകി വോട്ടെണ്ണൽ പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കുകയുമായിരുന്നു. മാസങ്ങൾക്ക് മുൻപ് നടക്കേണ്ടിയിരുന്ന ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ് മനപ്പൂർവം വൈകിക്കുന്നു എന്നാരോപണം പല ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ഭരണസമിതിയുടെ ഒരു വർഷകാലാവധിയെന്നത് ഇനിമുതൽ രണ്ടുവർഷമായിരിക്കും.

English Summary:

Sharjah Indian Association Elections: KMCC-Mass Party Wins