ആകാശത്ത് ചിത്രങ്ങൾ വരച്ച് ഡ്രോൺ ലൈറ്റ് ഷോ 20 വരെ
ദോഹ ∙ അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ ഡ്രോൺ ലൈറ്റ് ഷോയ്ക്ക് തുടക്കമായി. എക്‌സ്‌പോയിലെ കൾചറൽ സോണിലാണ് ഡ്രോണുകൾ മനോഹര ആകാശ ചിത്രങ്ങൾ വരയ്ക്കുന്നത്. ചലിക്കുന്ന പായ്ക്കപ്പൽ, പറക്കുന്ന ഫാൽക്കൺ, ഫനാർ പള്ളി, ദോഹ സ്‌കൈലൈൻ, തിമിംഗലം, സിദ്ര മരം എന്നിങ്ങനെ ഖത്തറിലെ ചരിത്ര, സാംസ്‌കാരിക

ദോഹ ∙ അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ ഡ്രോൺ ലൈറ്റ് ഷോയ്ക്ക് തുടക്കമായി.
എക്‌സ്‌പോയിലെ കൾചറൽ സോണിലാണ് ഡ്രോണുകൾ മനോഹര ആകാശ ചിത്രങ്ങൾ വരയ്ക്കുന്നത്. ചലിക്കുന്ന പായ്ക്കപ്പൽ, പറക്കുന്ന ഫാൽക്കൺ, ഫനാർ പള്ളി, ദോഹ സ്‌കൈലൈൻ, തിമിംഗലം, സിദ്ര മരം എന്നിങ്ങനെ ഖത്തറിലെ ചരിത്ര, സാംസ്‌കാരിക പ്രാധാന്യമുള്ളവയുടെ വ്യത്യസ്ത ചിത്രങ്ങളാണ് അൽബിദ പാർക്കിന്റെ ആകാശത്ത് ഡ്രോണുകൾ വരയ്ക്കുന്നത്. ദിവസവും രാത്രി 7.30, 9.30 എന്നിങ്ങനെ 2 സമയങ്ങളിലാണ് ഡ്രോൺ ലൈറ്റ് ഷോ. ഇതോട് അനുബന്ധിച്ച് രസകരമായ പരിപാടികളും നടക്കുന്നുണ്ട്. ഇന്നലെ ഗ്രീൻ ഫാഷൻ നൈറ്റും അരങ്ങേറി. സുസ്ഥിര ഫാഷൻ ഷോയും വർക്ക്‌ഷോപ്പും പ്രദർശനവും ചേർന്നതായിരുന്നു നൈറ്റ്. ഈ മാസം 20 വരെയാണ് ഡ്രോൺ ഷോ.