ഒമാന്‍ സുല്‍ത്താന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം ആരംഭിച്ചു
മസ്‌കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് തുടക്കം. സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രി ഡോ. മുഹമ്മദ് മാലികി ബിന്‍ ഉസ്മാന്‍ സുല്‍ത്താനെ സ്വീകരിച്ചു. സിംഗപ്പൂരിലെ ഉന്നത ഉദ്യോഗസ്ഥരും ഒമാന്‍ എംബസിയിലെ

മസ്‌കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് തുടക്കം. സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രി ഡോ. മുഹമ്മദ് മാലികി ബിന്‍ ഉസ്മാന്‍ സുല്‍ത്താനെ സ്വീകരിച്ചു. സിംഗപ്പൂരിലെ ഉന്നത ഉദ്യോഗസ്ഥരും ഒമാന്‍ എംബസിയിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തലവന്‍ അബ്ദുല്‍ സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്, ഊര്‍ജ–ധാതു കാര്യ മന്ത്രി എന്‍ജി. സാലിം ബിന്‍ നാസര്‍ അല്‍ ഔഫി, മന്ത്രാലയം ഫോറീന്‍ ട്രേഡ് ആന്റ് ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഉപദേശകന്‍ പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയം അംബാസഡര്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഹിനായ് എന്നിവര്‍ സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സിംഗപ്പൂര്‍ ഭരണാധികാരികളുമായി സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. ഒമാനും സിംഗപ്പൂരിനുമിടയില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.