ഗാസയ്ക്ക് കുടിവെള്ളം: ശുദ്ധജല വിതരണ പ്ലാന്റ് തുറന്ന് യുഎഇ
അബുദാബി ∙ ഗാസയിലേക്കു ശുദ്ധജലം എത്തിക്കുന്നതിന് റഫയ്ക്ക് സമീപം യുഎഇ സ്ഥാപിച്ച ഡീസലൈനേഷൻ പ്ലാന്റ് യുഎന്നിലെ യുഎഇ സ്ഥാനപതി ഡോ. ലാന നുസൈബ ഉദ്ഘാടനം ചെയ്തു. ഈജിപ്ത് ഭാഗത്ത് മെഡിറ്ററേനിയൻ തീരത്ത് സ്ഥാപിക്കുന്ന 3 പ്ലാന്റുകളിൽ ഒന്നാണ് ഉദ്ഘാടനം ചെയ്ത് കുടിവെള്ളം ലഭ്യമാക്കിയത്. ഗാസയുടെ അടിസ്ഥാന

അബുദാബി ∙ ഗാസയിലേക്കു ശുദ്ധജലം എത്തിക്കുന്നതിന് റഫയ്ക്ക് സമീപം യുഎഇ സ്ഥാപിച്ച ഡീസലൈനേഷൻ പ്ലാന്റ് യുഎന്നിലെ യുഎഇ സ്ഥാനപതി ഡോ. ലാന നുസൈബ ഉദ്ഘാടനം ചെയ്തു.
ഈജിപ്ത് ഭാഗത്ത് മെഡിറ്ററേനിയൻ തീരത്ത് സ്ഥാപിക്കുന്ന 3 പ്ലാന്റുകളിൽ ഒന്നാണ് ഉദ്ഘാടനം ചെയ്ത് കുടിവെള്ളം ലഭ്യമാക്കിയത്. ഗാസയുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് യുഎഇയുടെ നേതൃത്വത്തിൽ ശുദ്ധജലവിതരണ പ്ലാന്റ് സജ്ജമാക്കിയത്. പുതിയ പ്ലാന്റുകൾ വഴി ദിവസേന 3 ലക്ഷം പേർക്ക് ശുദ്ധജലം എത്തിക്കും. നവംബർ 16ന് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്ലാന്റ് നിർമാണം. 3 പ്ലാന്റുകളും പ്രവർത്തനസജ്ജമായാൽ കൂടുതൽ മേഖലകളിലേക്ക് വെള്ളം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. റഫ സന്ദർശിച്ച യുഎൻ രക്ഷാ സമിതി അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.