എണ്ണം കാൽലക്ഷം കടന്നു; റസ്റ്ററന്റുകളുടെ തലസ്ഥാനമെന്ന നേട്ടവും ദുബായിക്ക്
ദുബായ് ∙ വിവിധ റെക്കോർഡുകൾക്കൊപ്പം റസ്റ്ററന്റുകളുടെ തലസ്ഥാനമെന്ന നേട്ടവും ദുബായിക്കു സ്വന്തം. മുനിസിപ്പാലിറ്റിയുടെ പുതിയ കണക്കു പ്രകാരം എമിറേറ്റിലെ റസ്റ്ററന്റുകളുടെ എണ്ണം 25000 കടന്നു. ഓരോ രാജ്യക്കാരും അവരുടെ തനതു ഭക്ഷണം വിളമ്പാൻ മത്സരിച്ചാണ് റസ്റ്ററന്റുകൾ തുറക്കുന്നത്. കരാമയിൽ മാത്രം 3000ൽ അധികം

ദുബായ് ∙ വിവിധ റെക്കോർഡുകൾക്കൊപ്പം റസ്റ്ററന്റുകളുടെ തലസ്ഥാനമെന്ന നേട്ടവും ദുബായിക്കു സ്വന്തം. മുനിസിപ്പാലിറ്റിയുടെ പുതിയ കണക്കു പ്രകാരം എമിറേറ്റിലെ റസ്റ്ററന്റുകളുടെ എണ്ണം 25000 കടന്നു. ഓരോ രാജ്യക്കാരും അവരുടെ തനതു ഭക്ഷണം വിളമ്പാൻ മത്സരിച്ചാണ് റസ്റ്ററന്റുകൾ തുറക്കുന്നത്.
കരാമയിൽ മാത്രം 3000ൽ അധികം ഭക്ഷണശാലകളുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇതിൽ ഭൂരിഭാഗവും മലയാളിക്കടകളാണ്. കേരളത്തിലെ റസ്റ്ററന്റുകൾ അറബിക് വിഭവങ്ങൾ സ്വീകരിച്ചപ്പോൾ അറബി നാട്ടിലെ റസ്റ്ററന്റുകൾ തനി നാടൻ കേരള വിഭവങ്ങളാണ് വിളമ്പുന്നത്. കുമ്പിളപ്പവും വട്ടയപ്പവും ഉന്നക്കായയും ചട്ടിപ്പത്തിരിയും പഴംപൊരിയും പരിപ്പുവടയും എന്നു വേണ്ട കഞ്ഞിയും പുഴുക്കുമടക്കം എല്ലാം ഇവിടെ സുലഭം. എമിറേറ്റിലെ റസ്റ്ററന്റുകളിൽ 12% എക്സലന്റ് വിഭാഗത്തിൽ വരുന്ന ഏറ്റവും ഉയർന്ന നിലവാരമുള്ളവയാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി സുൽത്താൻ അൽ ത്വാഹർ പറഞ്ഞു.
റസ്റ്ററന്റുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ വർഷവും 60000ൽ അധികം പരിശോധനകളാണ് നടത്തുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകുന്നത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ ഓരോ റസ്റ്ററന്റിനും ക്ലാസിഫിക്കേഷൻ നൽകും. ഭക്ഷ്യ മേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് അവാർഡ് നൽകാൻ ദുബായ് മുനിസിപ്പാലിറ്റി ആലോചിക്കുന്നതായും ഇതിനായി പ്രത്യേക വെബ്സൈറ്റ് വരുമെന്നും അദ്ദേഹം പറഞ്ഞു.