ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശി കുവൈത്തിന്റെ അടുത്ത ഭരണാധികാരി
കുവൈത്ത് സിറ്റി ∙ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ കുവൈത്തിന്റെ അടുത്ത ഭരണാധികാരി. അദ്ദേഹത്തിന് ഇപ്പോൾ 83 വയസുണ്ട്. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ വിയോഗത്തെ തുടർന്ന് ഇന്നാണ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയും

കുവൈത്ത് സിറ്റി ∙ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ കുവൈത്തിന്റെ അടുത്ത ഭരണാധികാരി. അദ്ദേഹത്തിന് ഇപ്പോൾ 83 വയസുണ്ട്. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ വിയോഗത്തെ തുടർന്ന് ഇന്നാണ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയും ഇക്കാര്യം പ്രഖ്യാപിച്ചത്. അമീറിൻ്റെ ചുമതലയേൽക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമെന്ന് വിവിധ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
വളരെ ദുഃഖത്തോടു കൂടി ഞങ്ങൾ, കുവൈത്ത് ജനത, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾ, ലോകത്തിലെ സുഹൃദ് ജനത അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ വിയോഗത്തിൽ അനുശോചിക്കുന്നതായി അദ്ദേഹത്തിന്റെ അമീരി കോടതി മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ സബാഹ് ഇന്ന് വാർത്ത സ്ഥിരീകരിച്ചുകൊണ്ട് പറഞ്ഞു. പ്രഖ്യാപനത്തിന് മുൻപ് കുവൈത്ത് സ്റ്റേറ്റ് ടിവി മറ്റു പതിവു പരിപാടികൾ മാറ്റിവച്ച് ഖുർആൻ പാരായണം സംപ്രേഷണം ചെയ്തു രാജകുടുംബത്തിലെ വിയോഗത്തിന്റെ സൂചന നൽകി. കുവൈത്ത് രാജകീയ കോടതി ഷെയ്ഖ് നവാഫിന്റെ മരണം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അനുശോചനം പ്രവഹിച്ചു. യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.