അമിതവേഗത്തിനെതിരെ റാസൽഖൈമ പൊലീസ്; വേഗപരിധിയും പിഴയും ഇങ്ങനെ
റാസൽഖൈമ ∙ എമിറേറ്റിലെ റോഡുകളിൽ മരണകാരണമാകുന്ന അമിതവേഗത്തിനെതിരെ റാസൽഖൈമ പൊലീസ് പുതിയ ബോധവൽക്കരണ ക്യാംപെയിൻ ആരംഭിച്ചു. റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി ബിൻ അൽവാൻ അൽ നുഐമിയുടെ നിർദേശപ്രകാരമാണ് പരിപാടി. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലമുണ്ടാകുന്ന മാരകമായ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക

റാസൽഖൈമ ∙ എമിറേറ്റിലെ റോഡുകളിൽ മരണകാരണമാകുന്ന അമിതവേഗത്തിനെതിരെ റാസൽഖൈമ പൊലീസ് പുതിയ ബോധവൽക്കരണ ക്യാംപെയിൻ ആരംഭിച്ചു. റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി ബിൻ അൽവാൻ അൽ നുഐമിയുടെ നിർദേശപ്രകാരമാണ് പരിപാടി.
അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലമുണ്ടാകുന്ന മാരകമായ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വേഗം നിങ്ങളുടെ തെറ്റായ തീരുമാനം' എന്ന പ്രമേയത്തിലുള്ള ഈ ഉദ്യമം നടക്കുന്നതെന്ന് റാസൽഖൈമ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അൽ ബഹാർ പറഞ്ഞു. ട്രാഫിക് നിയന്ത്രണ ഉപകരണങ്ങൾ അമിത വേഗം മൂലമുള്ള ഒട്ടേറെ ലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്. ഡ്രൈവർമാരോട് ജാഗ്രത പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് ഹൈവേകളിലും ഉൾപ്രദേശങ്ങളിലെ റോഡുകളിലും. നിയമലംഘകർക്ക് കനത്ത പിഴകൾ ചുമത്തും. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധി കവിഞ്ഞാൽ 3,000 ദിർഹം പിഴ, 23 ട്രാഫിക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ എന്നിവയ്ക്ക് വിധേയമാകണം. കൂടാതെ, മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗപരിധി കവിഞ്ഞാൽ 2,000 ദിർഹം പിഴയും 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും ചുമത്തും.