ഷെയ്ഖ് നവാഫിന്‍റെ കബറടക്ക ചടങ്ങുകൾ ആരംഭിച്ചു
കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ സംസ്കാരചടങ്ങുകൾ തുടങ്ങി. രാവിലെ പ്രാദേശിക സമയം ഒൻപതിന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യത്ത് നമസ്കാരം നടന്നു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായാണ് ചടങ്ങുകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്. സുലൈബിഖാത്ത് ഖബറിസ്ഥാനിലാണ്

കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ സംസ്കാരചടങ്ങുകൾ തുടങ്ങി. രാവിലെ പ്രാദേശിക സമയം ഒൻപതിന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യത്ത് നമസ്കാരം നടന്നു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായാണ് ചടങ്ങുകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്.
സുലൈബിഖാത്ത് ഖബറിസ്ഥാനിലാണ് അമീറിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഷെയ്ഖ് നവാഫിന്‍റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ അർധസർക്കാർ ഓഫിസുകൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം അവധിയായിരിക്കും. ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തികൾ പുനരാരംഭിക്കും. ദുഃഖാചാരണത്തിന്‍റെ ഭാഗമായി ദേശീയ പാതകകൾ പകുതി താഴ്ത്തിക്കെട്ടി. യുഎഇ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നിവടങ്ങളിലും മൂന്ന് ദിവസം ദുഖാചാരണമാണ്. പുതിയ അമീർ ഷെയ്ഖ് മിഷാൽ അഹമ്മദ് അൽ ജാബർ അൽ സബയും മറ്റ് രാജകുടുംബാംഗങ്ങളും നാളെയും മറ്റന്നാളും ബയാൻ പാലസിൽ അനുശോചനം സ്വീകരിക്കുമെന്ന് റോയൽ കോർട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.