കുവൈത്ത് തേങ്ങി; ഷെയ്ഖ് നവാഫിന് വിട, നേരിട്ടെത്തി അനുശോചനം അറിയിച്ച് ഇന്ത്യൻ പ്രതിനിധി
കുവൈത്ത് സിറ്റി ∙ പ്രിയപ്പെട്ട മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് വിടചൊല്ലി കുവൈത്ത്. സുലൈബിക്കാത്ത് കബർസ്ഥാനിൽ ഇന്നലെ രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. രാജകുടുംബാംഗങ്ങളും ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കടുത്തത്. ഇന്നലെ രാവിലെ

കുവൈത്ത് സിറ്റി ∙ പ്രിയപ്പെട്ട മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് വിടചൊല്ലി കുവൈത്ത്. സുലൈബിക്കാത്ത് കബർസ്ഥാനിൽ ഇന്നലെ രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. രാജകുടുംബാംഗങ്ങളും ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കടുത്തത്.
ഇന്നലെ രാവിലെ 9ന് ബിലാൽ ബിൻ റബാഹ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പുതിയ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, മന്ത്രിമാർ, മക്കൾ, സഹോദരങ്ങൾ, രാജുകുടുംബാംഗങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. മറ്റു ഗൾഫ് രാജ്യങ്ങളിലെ പള്ളികളിലും ഉച്ചയ്ക്ക് ളുഹർ നമസ്കാരത്തിനു ശേഷം മയ്യിത്ത് നമസ്കാരം നടന്നു.
പുതിയ അമീറിന് ആശംസ നേർന്ന് യുഎഇ പ്രസിഡന്റ്
അബുദാബി ∙ കുവൈത്തിന്റെ പുതിയ അമീ നിയമിതനായ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. കുവൈത്തിന്റെ സുരക്ഷയും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിൽ ഷെയ്ഖ് മിഷാൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനും കുവൈത്തിന്റെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി യത്നിക്കാനും അദ്ദേഹത്തിനു സാധിക്കട്ടെ എന്നും ആശംസിച്ചു. ഗൾഫ് ജനതയുടെ നന്മയ്ക്ക് ഐക്യത്തോടെ പ്രവർത്തിക്കാമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് അധ്യക്ഷനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും അഭിനന്ദിച്ചു.
നേരിട്ടെത്തി അനുശോചനം അറിയിച്ച് ഇന്ത്യൻ പ്രതിനിധി
കുവൈത്ത് സിറ്റി ∙ മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി മന്ത്രി ഹർദീപ് സിങ് പുരി കുവൈത്തിലെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചന സന്ദേശം പുതിയ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയ്ക്ക് കൈമാറും. ഇന്ത്യയിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നലെ ദേശീയ പതാക താഴ്ത്തിക്കെട്ടിയിരുന്നു. ഇന്നലത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് യത്നിച്ച ദീർഘവീക്ഷണമുള്ള നേതാവിനെയാണ് കുവൈത്തിന് നഷ്ടമായതെന്നും അമീറിന്റെ കാലത്ത് ഇന്ത്യ–കുവൈത്ത് ബന്ധം ശക്തമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം അനുശോചിച്ചു. ഷെയ്ഖ് നവാഫിന്റെ നിര്യാണം കുവൈത്ത് ജനതയ്ക്കും വലിയ നഷ്ടമാണ്. കുവൈത്ത് ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ മൗനപ്രാർഥന
കുവൈത്ത് സിറ്റി ∙ അന്തരിച്ച മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനോടുള്ള ആദര സൂചകമായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ മൗനപ്രാർഥന നടത്തി. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടി. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയുടെ നേതൃത്വത്തിൽ എംബസിയിൽ ഉച്ചയ്ക്ക് 12.30ന് നടന്ന നടന്ന മൗന പ്രാർഥനയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി മന്ത്രി ഹർദീപ് സിങ് പുരിയും എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സമൂഹവും പങ്കെടുത്തു. കുവൈത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരും അതത് സ്ഥാപനങ്ങളിൽ മൗനപ്രാർഥന നടത്തി.