ADVERTISEMENT

ദുബായ് ∙ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കല്യാൺ ജ്വല്ലേഴ്സ് 300 ഭാഗ്യ ശാലികൾക്ക് 25 കിലോ സ്വർണം സമ്മാനമായി നൽകും. കല്യാണിൽ നിന്നുള്ള ഓരോ 500 ദിർഹത്തിന്റെ പർച്ചേസിനും ഒരു റാഫിൾ കൂപ്പൺ ലഭിക്കും. ഡയമണ്ട്, പേൾ, പ്ലാറ്റിനം എന്നിവ വാങ്ങുമ്പോൾ 2 റാഫിൾ കൂപ്പൺ ലഭിക്കും.

ജനുവരി 14 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ 4 വിജയികളെ പ്രഖ്യാപിക്കും. സുവർണ നഗരമായ ദുബായിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നതിനു ഷോപ്പിങ് ഫെസ്റ്റിവൽ മറ്റൊരു കാരണമാണെന്നു എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണ രാമൻ പറഞ്ഞു. കല്യാണിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ആഭരണങ്ങളുടെ വിശ്വാസ്യത, ഉൽപന്ന വിവരങ്ങൾ, തിരികെ വാങ്ങുന്നതിനുള്ള നയങ്ങൾ എന്നിവ ഉൾപ്പെടുന്ന സാക്ഷ്യപത്രം ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിന്റനൻസും ലഭിക്കും. വിവാഹ ആഭരണനിരയായ മുഹൂർത്ത്,ആൻറിക് ആഭരണശേഖരമായ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാഹ്,  ഗ്ലോ, സിയാ, അനോഖി, ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ ഉൾക്കൊള്ളുന്ന രംഗ്, നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിവയെല്ലാം കല്യാണിൽ ലഭ്യമാണ്.

English Summary:

Dubai Shopping festival: Golden Offers at Kalyan Jewellers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com