കുവൈത്ത് സിറ്റി∙ മുൻഗാമിയെ പോലെ തന്നെ പുതിയ കുവൈത്ത് ഭരണാധികാരിയും 80 വയസ്സ് കഴിഞ്ഞ ശേഷമാണ് അധികാരമേറ്റെടുക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളിൽ പുതിയ ഭരണാധികാരി ഉടനടി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.മുൻഗാമിയായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് അമീറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ മുൻഗാമിയെ പോലെ തന്നെ പുതിയ കുവൈത്ത് ഭരണാധികാരിയും 80 വയസ്സ് കഴിഞ്ഞ ശേഷമാണ് അധികാരമേറ്റെടുക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളിൽ പുതിയ ഭരണാധികാരി  ഉടനടി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.മുൻഗാമിയായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് അമീറായി സ്ഥാനമേറ്റത് 83–ാം വയസ്സിലാണ്. അതേ പ്രായത്തിലാണ്  പുതിയ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അധികാരത്തിലേറുന്നത്. 

പ്രധാനപ്പെട്ട ഓഫിസുകളിൽ പുതുമുഖങ്ങളെ കൊണ്ടുവന്ന് ഭരണപരിഷ്കാരം നടപ്പാക്കാൻ പുതിയ അമീർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ ഭരണരംഗത്ത് അഴിച്ച് പണി നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് പുറമെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ രാജകുടുംബാംഗങ്ങളുമായി കൂടിയാലോചന നടത്തും. ഒരു വർഷത്തിനുള്ളിൽ പുതിയ കിരീടാവകാശി കുവൈത്തിൽ നിലവിൽ വരും. അറബ് രാജ്യങ്ങളായ സൗദി അറേബ്യയെയും യുഎഇയെയും പോലെ യുവതലമുറയ്ക്ക് അധികാരം കൈമാറുന്നതിന് സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ആധുനിക കുവൈത്തിന്‍റെ സ്ഥാപകൻ മുബാറക് അൽ-കബീറിന്‍റെ പരമ്പരയിൽപ്പെട്ടവരെ മാത്രമേ കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെടൂ. 

ADVERTISEMENT

ഷെയ്ഖ് മിഷാലിന്‍റെ നോമിനിയായി വരുന്ന പുതിയ കിരീടാവകാശിക്ക് പാർലമെന്‍റിന്‍റെ അംഗീകാരം ആവശ്യമാണ്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതും അടുത്ത പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്നതും നിർണായകമാണ്. 

ക്രൂഡ് ഓയിൽ ശേഖരമാണ് കുവൈത്തിലെ പ്രധാന വരുമാനങ്ങളിൽ ഒന്ന്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ കുവൈത്തിന് വർഷങ്ങളായി സ്ഥിരതയുള്ള സർക്കാരില്ലെന്ന ആക്ഷേപമുണ്ട്. ഭരണപരമായ പല തീരുമാനങ്ങളും നടപ്പാക്കുന്നതിന് പാർലമെന്‍റിന്‍റെ അംഗീകാരം വേണം. ഇത് പലപ്പോഴും വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നത് കുവൈത്തിലെന്നത് പുതിയ രാജാവിന് നിർണായകമാണ്. 

ADVERTISEMENT

എണ്ണ വരുമാനത്തിലെ കുതിച്ചുചാട്ടവും കൂടുതൽ നിയന്ത്രിത ചെലവുകളും കുവൈത്തിന് കഴിഞ്ഞ വർഷങ്ങളിൽ നേട്ടമുണ്ടാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. അതേസമയം, 2020-ലെ ധന പ്രതിസന്ധി, കോവിഡ് എണ്ണവിലയിലുണ്ടാക്കിയ ഇടിവ് രൂക്ഷമായത് ശമ്പളം നൽകാൻ പോലും സർക്കാരിനെ ബുദ്ധിമുട്ടിച്ചിരുന്നു. വീണ്ടും എണ്ണ വരുമാനം ഉയർന്നതോടെ പ്രതിസന്ധി അയഞ്ഞ് വരികയാണ്. എങ്കിലും സാമ്പത്തിക നയങ്ങളിലെ പരിഷ്കരണം ആവശ്യമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 

ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ

∙ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്
1940ൽ ജനിച്ച ഷെയ്ഖ് മിഷാൽ മൂന്ന് മുൻ ഭരണാധികാരികളുടെ സഹോദരനാണ്. ശനിയാഴ്ച അന്തരിച്ച ഭരണാധികാരി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹയുടെ അർധ സഹോദരൻ. ആഭ്യന്തര മന്ത്രാലയത്തിൽ ചേരുന്നതിന് മുമ്പ് 1960-ൽ യുകെയിലെ ഹെൻഡൺ പൊലീസ് കോളേജിൽ നിന്ന് ബിരുദം നേടി. പിന്നീട് കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് തലവൻ, നാഷനൽ ഗാർഡിന്‍റെ ഡപ്യൂട്ടി ചീഫ് പദവി വഹിച്ചു. 

ADVERTISEMENT

2020 ഒക്ടോബറിൽ കിരീടാവകാശിയായി നിയമിതനായി. 2021 നവംബർ മുതൽ ആക്ടിങ് രാഷ്ട്രത്തലവനായിരുന്നു. ഷെയ്ഖ് നവാഫ്, വൈദ്യചികിത്സയ്ക്കായി ഇടയ്ക്കിടെ വിദേശയാത്രകൾ നടത്തിയിരുന്നതിനാൽ മിക്ക സുപ്രധാന തീരുമാനങ്ങളും ഷെയ്ഖ് മിഷാലാണ് എടുത്തിരുന്നത്.  ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന് അഞ്ച് ആൺമക്കളും ഏഴ് പെൺമക്കളുമുണ്ട്.  

English Summary:

New crown prince in Kuwait within a year; There is a possibility of disbandment in the cabinet as well