പ്രവാസലോകത്ത് ആരോരുമറിയാതെ ജീവൻ നഷ്ടപ്പെടേണ്ട മലയാളി വയോധികയ്ക്ക് തുണയായ് ഈ കരങ്ങൾ; നാട്ടിലേക്ക് മടക്കം
മനാമ ∙ അസുഖബാധിതരായി ആരോരുമറിയാതെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന രണ്ട് ഇന്ത്യൻ പ്രവാസികളാണ് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിലും പരിചരണത്താലും കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങിയത്. ഹൈദരാബാദ് സ്വദേശി നാഗേഷ് പാഡിഗേല,(36) ആലപ്പുഴ സ്വദേശി സരസ്വതിയമ്മ(75) എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിൽ ബഹ്‌റൈനിലെ

മനാമ ∙ അസുഖബാധിതരായി ആരോരുമറിയാതെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന രണ്ട് ഇന്ത്യൻ പ്രവാസികളാണ് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിലും പരിചരണത്താലും കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങിയത്. ഹൈദരാബാദ് സ്വദേശി നാഗേഷ് പാഡിഗേല,(36) ആലപ്പുഴ സ്വദേശി സരസ്വതിയമ്മ(75) എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിൽ ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിൽ ആരോഗ്യം വീണ്ടെടുത്ത് സ്വദേശത്തേക്ക് മടങ്ങിയത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന എംഫിസെമറ്റസ് കോളിസിസ്റ്റൈറ്റിസ് എന്ന അസുഖം ബാധിച്ച നാഗേഷ് കഴിഞ്ഞ ഒക്ടോബറിലാണ്ണ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.കടുത്ത വയറുവേദന, ഛർദ്ദി, വേഗത്തിലുള്ള ശരീരഭാരം കുറയൽ എന്നിവ പിടിപെട്ട് ഈ യുവാവിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായ അവസ്‌ഥയിലായിരുന്നു. ജോലിയോ നിയമപരമായ താമസ രേഖകളോ ഇല്ലാത്ത ഇദ്ദേഹത്തിന്റെ അവസ്‌ഥ അറിഞ്ഞ സാമൂഹ്യ പ്രവർത്തകരാണ് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കൺട്രി ഹെഡ് ആയ സുധീർ തിരുനിലത്തിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ആവശ്യമായ രേഖകൾ എല്ലാം ശരിപ്പെടുത്തുകയും വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ട് പോവുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയ നാഗേഷിനെ ബന്ധുക്കൾ സ്വീകരിച്ചു. സമൂഹികപ്രവർത്തകരായ രമേശ്,രാമത്ത് ഹരിദാസ് തുടങ്ങിയവരാണ് സൽമാനിയ ആശുപത്രിയിൽ എല്ലാ ദിവസവും ഭക്ഷണം എത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയത്. തെലുങ്ക് കലാസമിതി ,കാത്തലിക് ചർച്ച് ഭാരവാഹികൾ തുടങ്ങിയവരും സഹായം നൽകിയിരുന്നു.
ആലപ്പുഴ സ്വദേശിനിയായ സരസ്വതിയമ്മ ദീർഘനാളായി പ്രവാസ ലോകത്ത് ടൈലറിങ് ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. താമസ സ്‌ഥലത്ത് അസുഖ ബാധിതയായി ഓർമ നഷ്ടപ്പെട്ട അവസ്‌ഥയിൽ ആയിരുന്ന ഇവരെ സാമൂഹ്യ പ്രവർത്തകർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സാ സഹായങ്ങൾ ചെയ്തത്. സൽമാനിയ ആശുപത്രിയിൽ നിന്ന് ലഭിച്ച വിദഗ്ധ ചികിത്സയെ തുടർന്ന് ഇവർ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. എല്ലാ ദിവസവും ആശുപത്രിൽ എത്തി അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തത് ബഹ്‌റൈൻ നവകേരളയുടെ പ്രവർത്തകൻ കൂടിയായ രാമത്ത് ഹരിദാസ് ആയിരുന്നു. വീൽ ചെയറിൽ ഇരിക്കാനുള്ള ആരോഗ്യ സ്‌ഥിതി വീണ്ടെടുത്തതോടെ ഇവരെ എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കാൻ ലോക കേരളം സഭാംഗം കൂടിയായ ഷാജി മുതലയിൽ മുൻകൈയെടുക്കുകയായിരുന്നു. നാട്ടിൽ എത്തിയ സരസ്വതിയമ്മയ്ക്ക് നോർക്കയുടെ ആംബുലസ് സൗകര്യവും ഏർപ്പാടാക്കിയിരുന്നു. ഇത്തരം പ്രശ്നങ്ങളിൽ ബഹ്‌റൈൻ ഇന്ത്യൻ എംബസി യുടെ ഭാഗത്ത നിന്നുണ്ടാകുന്ന കരുതലും ഇടപെടലും സാമൂഹ്യപ്രവർത്തകർക്ക് വലിയ പ്രചോദനമാകുന്നുവെന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് പറഞ്ഞു.