കുവൈത്തിൽ ഷെയ്ഖ് മിഷാൽ ഇന്ന് അധികാരമേൽക്കും
കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്നു രാവിലെ 10ന് നാഷനൽ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷൻ ചേർന്ന് പുതിയ അമീറിനെ തിരഞ്ഞെടുക്കണമെന്ന ഭരണഘടനാ നിയമം അനുസരിച്ചാണിത്. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ്

കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്നു രാവിലെ 10ന് നാഷനൽ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷൻ ചേർന്ന് പുതിയ അമീറിനെ തിരഞ്ഞെടുക്കണമെന്ന ഭരണഘടനാ നിയമം അനുസരിച്ചാണിത്.
മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തെ തുടർന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേർന്നാണ് പുതിയ ഭരണാധികാരിയായി 83കാരനായ ഷെയ്ഖ് മിഷാലിനെ തിരഞ്ഞെടുത്തത്. 2020 ഒക്ടോബർ മുതൽ കുവൈത്ത് ഉപ ഭരണാധികാരിയും കിരീടാവകാശിയുമായിരുന്നു. ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശി കൂടിയായിരുന്ന ഷെയ്ഖ് മിഷാൽ
അന്തരിച്ച ഷെയ്ഖ് നവാഫിന്റെ അർധ സഹോദരനാണ്. ഷെയ്ഖ് നവാഫിന്റെ അനാരോഗ്യം മൂലം 2021 നവംബർ 15 മുതൽ അമീറിന്റെ പ്രത്യേക അധികാരങ്ങൾ വഹിച്ചിരുന്നതും ഷെയ്ഖ് മിഷാൽ ആയിരുന്നു. 2004 മുതൽ 2020 വരെ ദേശീയ സുരക്ഷാ മേധാവിയായിരുന്നു.