പഴമയെ പൊടിതട്ടിയെടുത്ത് പരമ്പരാഗത കാർഷിക ഉപകരണങ്ങളുടെ പ്രദർശനം
ദോഹ ∙ അൽ ബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ പരമ്പരാഗത കാർഷിക ഉപകരണങ്ങളുടെ പ്രദർശനവുമായി ഖത്തർ മ്യൂസിയം. എക്‌സ്‌പോയിലെ ഖത്തർ മ്യൂസിയത്തിന്റെ പവിലിയനിൽ 'ഖത്തറിന്റെ കാർഷിക ഭൂതകാലത്തിന്റെ അടയാളങ്ങൾ' എന്ന തലക്കെട്ടിലാണ് പ്രദർശനം. എണ്ണ കണ്ടുപിടിച്ച കാലത്തെ പരമ്പരാഗത കൃഷി രീതികൾ, ഉപകരണങ്ങൾ, സുപ്രധാന

ദോഹ ∙ അൽ ബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ പരമ്പരാഗത കാർഷിക ഉപകരണങ്ങളുടെ പ്രദർശനവുമായി ഖത്തർ മ്യൂസിയം. എക്‌സ്‌പോയിലെ ഖത്തർ മ്യൂസിയത്തിന്റെ പവിലിയനിൽ 'ഖത്തറിന്റെ കാർഷിക ഭൂതകാലത്തിന്റെ അടയാളങ്ങൾ' എന്ന തലക്കെട്ടിലാണ് പ്രദർശനം. എണ്ണ കണ്ടുപിടിച്ച കാലത്തെ പരമ്പരാഗത കൃഷി രീതികൾ, ഉപകരണങ്ങൾ, സുപ്രധാന കാർഷിക പ്രവർത്തനങ്ങൾ, അൽ സുബാറയിൽ നിന്ന് കണ്ടെത്തിയ പുരാതന തെളിവുകൾ എന്നിവയെല്ലാമാണ് പ്രദർശനത്തിലുള്ളത്. പഴയ കാലത്ത് ഈന്തപ്പഴം ഉണക്കുന്നതിനും ഈന്തപ്പഴത്തിൽ നിന്നു ശർക്കര ഉണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്ന അൻപതോളം പ്രസുകളും ഇവിടെ കാണാം.
കൃഷിയുടെയും കാർഷിക ഉപകരണങ്ങളുടെയും ചരിത്രപരമായ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന പോസ്റ്ററുകൾ, വിവരങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. ഈന്തപ്പഴ പാനി വേർതിരിക്കുതിന് ഉപയോഗിച്ചിരുന്ന വലിയ ജാറുകൾ, അരിയുന്നതിനുള്ള യന്ത്രങ്ങൾ തുടങ്ങി പരമ്പരാഗത കൃഷിയിൽ ഉപയോഗിച്ചിരുന്ന സുപ്രധാന ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. മാർച്ച് 28 വരെ പ്രദർശനം തുടരും.