ചുമതല ഏറ്റെടുത്ത് ഷെയ്ഖ് മിഷാൽ; മന്ത്രിസഭയുടെ രാജി സ്വീകരിച്ചു
കുവൈത്ത് സിറ്റി ∙ രാജ്യത്തിന്റെയും ജനങ്ങളുടെയും വിശ്വസ്ത പൗരൻ ആയിരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. കുവൈത്തിന്റെ പതിനേഴാമത് അമീറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ ദൗത്യം ഭാരമേറിയതും സത്യപ്രതിജ്ഞ

കുവൈത്ത് സിറ്റി ∙ രാജ്യത്തിന്റെയും ജനങ്ങളുടെയും വിശ്വസ്ത പൗരൻ ആയിരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. കുവൈത്തിന്റെ പതിനേഴാമത് അമീറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ദൗത്യം ഭാരമേറിയതും സത്യപ്രതിജ്ഞ മഹത്തരവുമാണ്. ദേശീയതയ്ക്ക് കോട്ടംവരുത്തവർക്ക് മാപ്പുണ്ടാകില്ല. രാജ്യതാൽപര്യങ്ങൾ നിറവേറ്റാൻ എക്സിക്യൂട്ടീവും നിയമനിർമാണ അധികാരികളും സഹകരിക്കണമെന്നും അഭ്യർഥിച്ചു. പ്രതിസന്ധികളും വെല്ലുവിളികളും അപകടങ്ങളും വലയം ചെയ്യുന്നുവെന്ന് ഓർമിപ്പിച്ച അദ്ദേഹം നിലവിലെ യാഥാർഥ്യത്തെ അതിന്റെ എല്ലാ വശങ്ങളിലും പുനർവിചിന്തനം ചെയ്യേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കി.
പരിവർത്തനത്തിന്റെ ഭാഗമായി 3 മാസത്തേക്ക് നിയമനവും സ്ഥാനക്കയറ്റവും നിർത്തിവച്ച കാര്യവും സൂചിപ്പിച്ചു. സുരക്ഷ, സമ്പദ്‌വ്യവസ്ഥ, ജീവിത സാഹചര്യങ്ങൾ തുടങ്ങിയ മേഖലകളിൽ അവലോകനം നടത്താനും ആഹ്വാനം ചെയ്തു. നീതിയും നിയമങ്ങളുമായി പൊരുത്തപ്പെടാത്തവരെ വിവിധ സ്ഥാനങ്ങളിലേക്കു നിയമിക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് ഹാനികരമാകുമെന്നും പറഞ്ഞു. ഭരണഘടനയുടെയും നിയമത്തിന്റെയും ചട്ടക്കൂടിനുള്ളിൽനിന്നാണ് പ്രവർത്തിക്കേണ്ടത്. ഓരോരുത്തരും അവരവരുടെ വസ്തുനിഷ്ഠമായ ഉത്തരവാദിത്തം നിർവഹിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അവഗണനയും പൗരന്മാരുടെ താൽപര്യങ്ങളിൽ കൃത്രിമം കാണിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിൽ വർഷങ്ങളോളം ചെലവഴിച്ച ഷെയ്ഖ് മിഷാൽ 2004 മുതൽ 2020 വരെ കുവൈത്ത് നാഷനൽ ഗാർഡിന്റെ ഡപ്യൂട്ടി ചീഫ് ആയിരുന്നു. 5 പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുമായി രാജ്യത്തിന്റെ അമരത്ത് എത്തുന്ന ഭരണാധികാരി കുവൈത്തിനെ പുതിയ തലത്തിലേക്കു ഉയർത്തുമെന്ന പ്രതീക്ഷിലാണ് ജനം. മന്ത്രിസഭാംഗങ്ങളെയും കിരീടാവകാശിയെയും തീരുമാനിക്കുമ്പോൾ പുതുതലമുറയ്ക്ക് പരിഗണന നൽകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ കിരീടാവകാശിയെ തിരഞ്ഞെടുക്കുന്നതിന് സാങ്കേതികമായി ഒരു വർഷമുണ്ടെങ്കിലും അത്ര വൈകില്ലെന്നാണ് സൂചന.
∙ ഭരണം ഏറ്റെടുത്ത് ഷെയ്ഖ് മിഷാൽ
അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഭരണം ഏറ്റെടുത്ത് നിമിഷങ്ങൾക്കകം കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് സമർപ്പിച്ച രാജിക്കത്ത് അമീർ സ്വീകരിച്ചു. അമീർ നാമനിർദേശം ചെയ്യുന്ന പുതിയ മന്ത്രിസഭാംഗങ്ങൾ വൈകാതെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അർധസഹോദരനും മുൻ അമീറുമായിരുന്ന ഷെയ്ഖ് നവാഫിന്റെ നിര്യാണത്തെ തുടർന്നാണ് 83കാരനായ ഷെയ്ഖ് മിഷാലിനെ അമീറായി തിരഞ്ഞെടുത്തത്.
∙ പ്രസംഗം സർക്കാരിനും പാർലമെന്റിനുമുള്ള താക്കീതെന്ന് പ്രഫ. ബദർ അൽ സെയ്ഫ്
പാർലമെന്റിന്റെ അഭൂതപൂർവമായ ശാസന എന്നാണ് ഷെയ്ഖ് മിഷാലിന്റെ അഭിസംബോധനയെ കുവൈത്ത് യൂണിവേഴ്‌സിറ്റി പ്രഫ. ബദർ അൽ സെയ്ഫ് ഷെയ്ഖ് വിശേഷിപ്പിച്ചത്. ഒരു ഭരണാധികാരിയുടെ ആദ്യത്തെ പ്രസംഗങ്ങളിൽ ഏറ്റവും ശക്തമായതാണിത്. സർക്കാരിനും പാർലമെന്റിനുമുള്ള അമീറിന്റെ താക്കീതു കൂടിയാണിതെന്നും പറഞ്ഞു.