സെയിൽസ്, പര്‍ച്ചേസ് മേഖലയിലും സൗദിവൽക്കരണം പ്രാബല്യത്തിൽ
ജിദ്ദ ∙ സെയിൽസ്, പർച്ചേസിങ് , പ്രോജക്ട് മാനേജ്‌മെന്റ് പ്രഫഷനുകളുടെ സൗദിവൽക്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി) അറിയിച്ചു. ഈ മേഖലയില്‍ സൗദിവൽകരണം നടപ്പാക്കുക വഴി കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ വിപണിയില്‍ അവസരം ലഭിക്കുമെന്ന്

ജിദ്ദ ∙ സെയിൽസ്, പർച്ചേസിങ് , പ്രോജക്ട് മാനേജ്‌മെന്റ് പ്രഫഷനുകളുടെ സൗദിവൽക്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി) അറിയിച്ചു. ഈ മേഖലയില്‍ സൗദിവൽകരണം നടപ്പാക്കുക വഴി കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ വിപണിയില്‍ അവസരം ലഭിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇത് സംബന്ധിച്ച് ആറു മാസം മുമ്പ് മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമമന്ത്രാലയം മുന്നറിയിപ്പ് നല്‍കുകയും ഇത്തരം പ്രൊഫഷനുകളിലുള്ളവര്‍ക്ക് മറ്റു ജോലികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സെയില്‍സ് മേഖലയില്‍ ആദ്യഘട്ടമെന്ന നിലയില്‍ 15 ശതമാനമാണ് സൗദിവത്കരണം നടപ്പാക്കുന്നത്. സെയില്‍സ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് മാനേജര്‍, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, ഹോള്‍സെയില്‍ സെയില്‍സ് മാനേജര്‍, ഐടി ആന്റ് ടെലികോം എക്യുപ്‌മെന്റ് സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് റെപ്രസന്റേറ്റീവ് എന്നീ പ്രൊഫഷനുകളാണ് പ്രധാനമായും ഈ പരിധിയില്‍ വരിക. എന്നാല്‍ പര്‍ച്ചേസ് മേഖലയില്‍ അമ്പത് ശതമാനമാണ് സൗദിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രോക്യുര്‍മെന്റ് മാനേജര്‍, പ്രൊക്യുര്‍മെന്റ് റെപ്രസന്റേറ്റീവ്, കോണ്‍ട്രാക്ട് മാനേജര്‍, ബിഡ്ഡിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രൊക്യുര്‍മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകള്‍ ഈ പരിധിയില്‍ വരും.