ദോഹ ∙ വീസ നടപടികൾ ലളിതമാക്കിയതും ടൂറിസം കാഴ്ചകളും കൂടുതൽ സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കുന്നു. ഈ വർഷം ആദ്യമാണ് ഹയാ പോർട്ടൽ നവീകരിച്ച് ഇ-വീസ നടപടികൾ ലളിതമാക്കിയത്. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിന്റെ ഭാഗമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വികസനം നടത്തിയതും ലോകകപ്പിന്റെ മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ വീസ നടപടികൾ ലളിതമാക്കിയതും ടൂറിസം കാഴ്ചകളും കൂടുതൽ സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കുന്നു. ഈ വർഷം ആദ്യമാണ് ഹയാ പോർട്ടൽ നവീകരിച്ച് ഇ-വീസ നടപടികൾ ലളിതമാക്കിയത്. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിന്റെ ഭാഗമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വികസനം നടത്തിയതും ലോകകപ്പിന്റെ മികച്ച സംഘാടന വിജയവും ആഗോള തലത്തിലുള്ള സന്ദർശകർക്ക് ഖത്തറിനെക്കുറിച്ചുള്ള മതിപ്പ് വർധിക്കാൻ ഇടയാക്കിയതാണ് സന്ദർശകരുടെ എണ്ണം കൂട്ടുന്നത്. ഈ വർഷം ആദ്യ 11 മാസത്തിനിടെ 35.3 ലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയതെന്ന് ഖത്തർ ടൂറിസം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഹയാ പോർട്ടൽ മുഖേന സന്ദർശക വീസ നടപടികൾ ലളിതമാക്കുകയും 24 മണിക്കൂറിനുള്ളിൽ തന്നെ വീസ അനുവദിക്കാൻ തുടങ്ങിയതുമാണ് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ ത്വരിത വളർച്ചയ്ക്ക് വഴിതെളിച്ചത്. ഇന്ത്യ ഉൾപ്പെടെ 101 രാജ്യങ്ങൾക്ക് വീസ രഹിത പ്രവേശനവും മറ്റ് രാജ്യങ്ങൾക്കായി ഹയാ ഇ-വീസയും ലഭ്യമാണ്. കഴിഞ്ഞ ദിവസം ലോകകപ്പ് ആരാധകർക്ക് ഏർപ്പെടുത്തിയ ഹയാ വീസകളുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതിനാൽ ഇനിയുള്ള മാസങ്ങളിലും ഖത്തറിന്റെ ശൈത്യകാല കാഴ്ചകളിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിക്കും.

ADVERTISEMENT

ഇ-വീസ അപേക്ഷാ നടപടികൾ എളുപ്പമാക്കിയത് മാത്രമല്ല ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ സുഗമമാക്കിയതും സന്ദർശകർക്ക് ആശ്വാസകരമാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കും ഇ-ഗേറ്റ് പ്രവേശനം അനുവദിക്കുന്നുണ്ട് എന്നതിനാൽ ഇമിഗ്രേഷനിലെ നീണ്ട ക്യൂവിൽ സമയം കളയേണ്ടതുമില്ല. കപ്പൽ ടൂറിസം സീസൺ പുരോഗമിക്കുന്നതിനാൽ തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനലിൽ ആഡംബര കപ്പലുകളുടെയും സഞ്ചാരികളുടെയും  തിരക്കേറി തുടങ്ങി. ഏപ്രിൽ 25ന് അവസാനിക്കുന്ന സീസണിലേക്ക് 3 ലക്ഷം സഞ്ചാരികളെയാണ് ഖത്തർ ടൂറിസം പ്രതീക്ഷിക്കുന്നത്. ഹയാ പോർട്ടലിലൂടെ രാജ്യത്തെ കായിക പരിപാടികളിലേക്കുള്ള പ്രവേശനവും ഉറപ്പാക്കാം.

∙ ആസ്വദിക്കാൻ കാഴ്ചകളേറെ
ശൈത്യകാലമെത്തിയതോടെ ദോഹ തുറമുഖം, കോർണിഷ്, പേൾ ഖത്തർ, ലുസൈൽ മറീന പ്രോമനേഡ്, കത്താറ എന്നിവ രാജ്യത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറി കഴിഞ്ഞു.

ADVERTISEMENT

പ്രത്യേകിച്ചും ആധുനികതയും പാരമ്പര്യവും കോർത്തിണക്കിയുള്ള നവീകരിച്ച ദോഹ തുറമുഖത്ത് സന്ദർശകരുടെ തിരക്കാണ്. കാണാനും അറിയാനും ആസ്വദിക്കാനും സന്ദർശകർക്ക് ഇവിടെ ഏറെയുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക, പൈതൃക, ചരിത്ര ഇടങ്ങൾക്ക് പുറമേ ജനുവരി 1 മുതൽ 27 വരെ ഷോപ്പ് ഖത്തർ, 12 മുതൽ ഫെബ്രുവരി 10 വരെ എഎഫ്‌സി ഏഷ്യൻ കപ്പ്, കത്താറയിൽ അറേബ്യൻ കുതിരകളുടെ രാജ്യാന്തര ഫെസ്റ്റിവൽ, മെയിൽ എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ്, ഖത്തർ സാമ്പത്തിക ഫോറം, മോട്ടോജിപി ഗ്രാൻഡ് പ്രി തുടങ്ങി ജനുവരി മുതൽ വൈവിധ്യമായ കായിക, വിനോദ, സാംസ്‌കാരിക പരിപാടികൾ ധാരാളമുണ്ട്. അൽബിദ പാർക്കിൽ പുരോഗമിക്കുന്ന രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ ദോഹ എക്‌സ്‌പോ മാർച്ച് 28 വരെയുണ്ട്. ഇക്കഴിഞ്ഞ ഒക്‌ടോബർ 2ന് ആരംഭിച്ച ദോഹ എക്‌സ്‌പോ 3 മാസം പിന്നിടുമ്പോൾ 16 ലക്ഷം സന്ദർശകരെയാണ് സ്വീകരിച്ചത്.

English Summary:

Simplified Visa Procedures and Tourism Attractions Attract more Visitors to Qatar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT