ദുബായിൽ നാളെ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം
Mail This Article
×
ദുബായ്∙ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2024 ജനുവരി 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, റൊട്ടി, മാലിന്യ സഞ്ചികൾ, കയറ്റുമതി അല്ലെങ്കിൽ പുനർ കയറ്റുമതി എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നേർത്ത ബാഗുകളുടെ റോളുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പെരുമാറ്റം സ്വീകരിക്കാൻ ദുബായ് നിവാസികളെ പ്രേരിപ്പിക്കുന്നതിന് ഈ ഉത്തരവ് ലക്ഷ്യമിടുന്നു.
English Summary:
Sheikh Hamdan issues law banning single-use plastic bags in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.