ഡെലിവറി ജീവനക്കാരുടെ ഗതാഗത നിയമലംഘനം: 15 മുതൽ പരിശോധന
ദോഹ ∙ ഡെലിവറി ജീവനക്കാരുടെ ഗതാഗതനിയമ ലംഘനം കണ്ടെത്താൻ ജനുവരി 15 മുതൽ പരിശോധന കർശനമാക്കും. റോഡിന്റെ വലതുപാതയിലൂടെ ബൈക്ക് ഓടിച്ചില്ലെങ്കിൽ അധികൃതരുടെ പിടി വീഴും. വ്യവസ്ഥകൾ ലംഘിച്ചാൽ 1,500 റിയാൽ പിഴയും നൽകണം. ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെലിവറി ജീവനക്കാർ റോഡിന്റെ വലത്തേ

ദോഹ ∙ ഡെലിവറി ജീവനക്കാരുടെ ഗതാഗതനിയമ ലംഘനം കണ്ടെത്താൻ ജനുവരി 15 മുതൽ പരിശോധന കർശനമാക്കും. റോഡിന്റെ വലതുപാതയിലൂടെ ബൈക്ക് ഓടിച്ചില്ലെങ്കിൽ അധികൃതരുടെ പിടി വീഴും. വ്യവസ്ഥകൾ ലംഘിച്ചാൽ 1,500 റിയാൽ പിഴയും നൽകണം.
ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെലിവറി ജീവനക്കാർ റോഡിന്റെ വലത്തേ പാതയിലൂടെ മാത്രമേ ബൈക്ക് ഓടിക്കാവൂ എന്നാണ് ചട്ടം. വ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്നറിയാൻ 15 മുതൽ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ഡെലിവറി ജീവനക്കാരുടെ സുരക്ഷ ശക്തിപ്പെടുത്താനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്. കഴിഞ്ഞ നവംബർ 16നാണ് ഡെലിവറി ജീവനക്കാരുടെ റോഡ് സുരക്ഷ ഉറപ്പാക്കാനായി കർശന വ്യവസ്ഥകളും മാർഗനിർദേശങ്ങളും ഗതാഗത ഡയറക്ടറേറ്റ് ഏർപ്പെടുത്തിയത്.
ഡെലിവറി ബോക്‌സ് മോട്ടർ സൈക്കിളിൽ ഉറപ്പിച്ചിരിക്കണം, ജീവനക്കാരൻ ഹെൽമറ്റ് ധരിക്കണം, രണ്ടു കൈകൊണ്ടും ഹാൻഡിൽ ബാറുകൾ പിടിച്ചിരിക്കണം തുടങ്ങിയവയാണ് പുതിയ നിബന്ധനകൾ. ഓർഡർ ബോക്സുകളുടെ നീളം 120 സെന്റിമീറ്ററിലും വീതി 60 സെന്റിമീറ്ററിലും കൂടാൻ പാടില്ല. ബൈക്കുമായുള്ള ബോക്സും തമ്മിലുള്ള നീളം 3 മീറ്ററിൽ കൂടാൻ പാടില്ല. ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിൽ പെർമിറ്റ് നമ്പർ പ്രദർശിപ്പിച്ചിരിക്കണം. തൊഴിലുടമയുടെ പേരിലായിരിക്കണം ബൈക്ക് റജിസ്റ്റർ ചെയ്യേണ്ടത്. ബൈക്ക് ഓടിക്കുന്ന ജീവനക്കാരന് മോട്ടർ ബൈക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. യാത്രയിൽ എല്ലാവിധ സുരക്ഷാ, സേഫ്റ്റി മുൻകരുതലുകൾ സ്വീകരിച്ചിരിക്കണം. ബൈക്കിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ എന്നെല്ലാമാണ് വ്യവസ്ഥകൾ. വ്യവസ്ഥകൾ ലംഘിച്ചാൽ 1,500 റിയാൽ പിഴ ഈടാക്കും.