രാജപ്രൗഢിയിൽ, താരശോഭയിൽ 2024ന് സ്വാഗതം. കണ്ണും മനസും കനവും നിറച്ചൊരു പുതുവർഷ രാവ്. രാജ്യം ഉറങ്ങിയില്ല. മണ്ണിലെ എല്ലാ കണ്ണുകളും ആകാശത്തേക്കുയർന്നു. പുതുവർഷ പിറവിയുടെ വിളമ്പരം വാനിലുയർന്നതും ആഹ്ലാദം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചു. പരസ്പരം പുണർന്നും കൂവി വിളിച്ചും ആർത്തലറിയും ആകുംവിധമെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  രാജപ്രൗഢിയിൽ, താരശോഭയിൽ 2024ന് സ്വാഗതം. കണ്ണും മനസും കനവും നിറച്ചൊരു പുതുവർഷ രാവ്. രാജ്യം ഉറങ്ങിയില്ല. മണ്ണിലെ എല്ലാ കണ്ണുകളും ആകാശത്തേക്കുയർന്നു. പുതുവർഷ പിറവിയുടെ വിളമ്പരം വാനിലുയർന്നതും ആഹ്ലാദം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചു.

അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ.

പരസ്പരം പുണർന്നും കൂവി വിളിച്ചും ആർത്തലറിയും ആകുംവിധമെല്ലാം വർഷപ്പിറവിയുടെ വരവിനെ ജനം ആഘോഷമാക്കി. വൈകുന്നേരം നാലോടെത്തന്നെ പ്രധാന വീഥികളെങ്ങും വാഹനങ്ങളാൽ നിറഞ്ഞു. ലക്ഷ്യ സ്ഥാനത്തേക്കിറങ്ങിയ പലരും പാതി വഴിയിൽ വണ്ടിയിലിരുന്നു പുതുവർഷത്തെ കണ്ടു. 

അറ്റ്ലാന്റിസ് ദ് റോയൽ, ദുബായ്.
ADVERTISEMENT

പരന്നു കിടക്കുന്ന രാജ്യത്തിന്റെ ഏതു കോണിലും ആഘോഷത്തിന്റെ കാഴ്ചകൾ തെളിഞ്ഞു നിന്നു. യുഎഇയുടെ ആകാശം ഇന്നലെ പൂക്കളം പോലെ, ദീപാലങ്കാരം പോലെ തിളങ്ങി. ഡ്രോണുകളും വെടിക്കെട്ടും തീർത്ത അതിമനോഹരക്കാഴ്ചയായിരുന്നു എങ്ങും. റെക്കോർഡുകൾ ലക്ഷ്യമിട്ടുള്ള ആഘോഷങ്ങളായിരുന്നു ഓരോന്നും.

ബ്ലൂ വാട്ടേഴ്സ്, ദുബായ്.

അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ആകാശപ്പൂരം ഒരു മണിക്കൂർ നീണ്ടു. ആദ്യ 20 മിനിറ്റിൽ 5000 ഡ്രോണുകൾ ആകാശത്തു പറന്നുയർന്നു കാട്ടിയത് വിസ്മയ ദൃശ്യങ്ങളുടെ ഇതുവരെ കാണാത്ത കാഴ്ചകൾ. കൃത്യം 12ന് അദ്ഭുതത്തിനു തിരി കൊളുത്തിയ പോലെ വെടിക്കെട്ട്. 40 മിനിറ്റ് നിലയ്ക്കാത്ത വെടിക്കെട്ട്.

ബുർജ് ഖലീഫ ദുബായ്.
ADVERTISEMENT

ദുബായിലും റാസൽഖൈമയിലും ആഘോഷങ്ങൾ അതിന്റെ പരകോടിയിലെത്തി. ഒരു പുതുവർഷത്തിനു നൽകാവുന്ന വീരോചിത വരവേൽപ്പ്. ഇനിയെല്ലാം കാത്തിരുന്നു കാണാം.

English Summary:

UAE New Year Celebration