എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പ് താൽക്കാലികമായി നിർത്തി
ദുബായ് ∙ എമിറേറ്റ്സ് ഡ്രോയുടെ ഭാഗ്യനറുക്കെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു. യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവയ്ക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്. ടിക്കറ്റ് വിൽപനയും നിർത്തി. മഹ്സൂസ് ഡിസംബർ 31 മുതൽ പ്രവർത്തനം നിർത്തിവച്ചിരുന്നു. നിയന്ത്രണങ്ങൾക്കു

ദുബായ് ∙ എമിറേറ്റ്സ് ഡ്രോയുടെ ഭാഗ്യനറുക്കെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു. യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവയ്ക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്. ടിക്കറ്റ് വിൽപനയും നിർത്തി.
മഹ്സൂസ് ഡിസംബർ 31 മുതൽ പ്രവർത്തനം നിർത്തിവച്ചിരുന്നു. നിയന്ത്രണങ്ങൾക്കു വിധേയമായി പുതിയ ഗെയിമിങ് അനുഭവവുമായി ഉടൻ തിരിച്ചുവരുമെന്നും കമ്പനി അറിയിച്ചു. മുൻകാല വിജയികൾക്ക് പണം പൂർണമായും ലഭിക്കും. പുതിയ നറുക്കെടുപ്പിന് ടിക്കറ്റ് എടുത്തവരുടെ പണം സുരക്ഷിതമായിരിക്കും. പിൻവലിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 2021ൽ ആരംഭിച്ച എമിറേറ്റ്സ് ഡ്രോയിലൂടെ ഇതിനകം 7 കോടീശ്വരന്മാരെ സൃഷ്ടിച്ചു. 8 ലക്ഷത്തിലേറെ വിജയികൾക്കായി ഇതിനകം 16.6 കോടി ദിർഹം സമ്മാനമായി നൽകി.