കൈറ്റ് ഫെസ്റ്റിവൽ 25 മുതൽ; ദോഹ തുറമുഖത്ത് പകിട്ടോടെ പറക്കും കൂറ്റൻ വർണപ്പട്ടങ്ങൾ
ദോഹ ∙ ദോഹ തുറമുഖത്തിന്റെ ആകാശത്ത് വർണ വിസ്മയം തീർക്കാൻ വിസിറ്റ് ഖത്തറിന്റെ കൈറ്റ് ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും. ഫെബ്രുവരി 3 വരെയാണ് ഫെസ്റ്റിവൽ.ഇതു രണ്ടാം തവണയാണ് കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. 60 രാജ്യങ്ങളുടെ കൂറ്റൻ പട്ടങ്ങളാണ് തുറമുഖത്തിന്റെ ആകാശത്ത് ഉയരുക. ഖത്തർ ടൂറിസത്തിന്റെയും ദോഹ

ദോഹ ∙ ദോഹ തുറമുഖത്തിന്റെ ആകാശത്ത് വർണ വിസ്മയം തീർക്കാൻ വിസിറ്റ് ഖത്തറിന്റെ കൈറ്റ് ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും. ഫെബ്രുവരി 3 വരെയാണ് ഫെസ്റ്റിവൽ. ഇതു രണ്ടാം തവണയാണ് കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. 60 രാജ്യങ്ങളുടെ കൂറ്റൻ പട്ടങ്ങളാണ് തുറമുഖത്തിന്റെ ആകാശത്ത് ഉയരുക. ഖത്തർ ടൂറിസത്തിന്റെയും ദോഹ തുറമുഖം അധികൃതരുടെയും സഹകരണത്തോടെ തുറമുഖത്തെ ഗ്രാൻഡ് ടെർമിനലിന് മുൻപിലാണ് ഫെസ്റ്റിവൽ. കാർട്ടൂൺ കഥാപാത്രങ്ങളുടെയും പഴവർഗങ്ങളുടെയും മൃഗങ്ങളുടെയുമെല്ലാം രൂപത്തിലാണ് വ്യത്യസ്ത നിറങ്ങളിൽ പട്ടങ്ങൾ പറന്നുയരുക. 10 ദിവസത്തെ കൈറ്റ് ഫെസ്റ്റിവലിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ പരിപാടികളുമുണ്ട്.
പട്ടങ്ങളും ഇൻഫ്ലേറ്റബിൾ ഗെയിമുകളും ഇവിടെയുണ്ടാകും. രാജ്യാന്തര വിഭവങ്ങളുടെ ഫുഡ് കോർട്ടുകൾ, കൈറ്റ് നിർമാണത്തിൽ സൗജന്യ പരിശീലനം എന്നിവയുണ്ട്. കുട്ടികൾക്ക് പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് സ്വന്തമായി പട്ടങ്ങൾ നിർമിച്ച് പറപ്പിക്കാനുള്ള അവസരമാണ് സൗജന്യ പരിശീലനത്തിലൂടെ ലഭിക്കുന്നത്.
പ്രവേശനത്തിന് മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ ലിങ്ക്: https://vqikf.com/