വിഷൻ 2030: രാജ്യാന്തര ധനകാര്യ കേന്ദ്രം തുറക്കാൻ സൗദി
റിയാദ് ∙ ധനകാര്യ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് വിദേശ നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് സൗദി ആദ്യമായി രാജ്യാന്തര ധനകാര്യ കേന്ദ്രം തുറക്കുന്നു. ദേശീയ തലത്തിൽ ഏകീകൃത അക്കൗണ്ടിങ് സമ്പ്രദായങ്ങളുടെയും നയങ്ങളുടെയും സംയോജിത സംവിധാനം അടിസ്ഥാനമാക്കി ധനമന്ത്രാലയത്തിന്റെ

റിയാദ് ∙ ധനകാര്യ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് വിദേശ നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് സൗദി ആദ്യമായി രാജ്യാന്തര ധനകാര്യ കേന്ദ്രം തുറക്കുന്നു. ദേശീയ തലത്തിൽ ഏകീകൃത അക്കൗണ്ടിങ് സമ്പ്രദായങ്ങളുടെയും നയങ്ങളുടെയും സംയോജിത സംവിധാനം അടിസ്ഥാനമാക്കി ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ധനകാര്യ കേന്ദ്രം തുറക്കുന്നത്.
കൃത്യവും സമഗ്രവുമായ സാമ്പത്തിക വിവരങ്ങൾ നൽകി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും പ്രവർത്തനക്ഷമത വർധിപ്പിക്കാൻ പുതിയ സമ്പ്രദായം സഹായിക്കും.
ഇന്റർനാഷനൽ അക്കൗണ്ടിങ് സ്റ്റാൻഡേർഡ് ബോർഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യാന്തര നിലവാരത്തിൽ കണക്കുകൾ സൂക്ഷിക്കുന്നത് കൂടുതൽ വിദേശ സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കുമെന്ന് ധനമന്ത്രാലയത്തിലെ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് അൽ ഫുറൈഹ് പറഞ്ഞു.
റിയാദിൽ ധനമന്ത്രാലയം സംഘടിപ്പിച്ച ലീഡർഷിപ്പ് ഫോറം ഫോർ ദ് ട്രൻസ്ഫർമേഷൻ ടു അക്രൂവൽ അക്കൗണ്ടിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗദി വിഷൻ 2030ന്റെ ഭാഗമായാണ് പുതിയ നീക്കം.