ദുബായ് ∙ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിനും സംശയനിവാരണത്തിനും വാട്സാപ് സേവനം ആരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). മഹ്ബൂബ് ചാറ്റ്ബോട്ട് നമ്പറിൽ 0588009090 സന്ദേശം അയച്ച് ഡ്രൈവിങ് ടെസ്റ്റിന് തീയതി എടുക്കാം.ലഭിച്ച തീയതി മറ്റൊരു ദിവസത്തേക്കു മാറ്റാനും അനുബന്ധ ഫീസടയ്ക്കാനും ഇതുവഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിനും സംശയനിവാരണത്തിനും വാട്സാപ് സേവനം ആരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). മഹ്ബൂബ് ചാറ്റ്ബോട്ട് നമ്പറിൽ 0588009090 സന്ദേശം അയച്ച് ഡ്രൈവിങ് ടെസ്റ്റിന് തീയതി എടുക്കാം. ലഭിച്ച തീയതി മറ്റൊരു ദിവസത്തേക്കു മാറ്റാനും അനുബന്ധ ഫീസടയ്ക്കാനും ഇതുവഴി സാധിക്കും. 

ഇതിനു പുറമെ പബ്ലിക് പാർക്കിങ് ഫീസ് അടയ്ക്കൽ, വാഹന ഉടമസ്ഥാവകാശം പുതുക്കൽ, നോൽ കാർഡ്, ജലഗതാഗതം തുടങ്ങി 250ലേറെ സേവന വിവരങ്ങൾ വാട്സാപ് വഴി ലഭിക്കും. ഉപഭോക്താക്കൾക്ക് വേഗത്തിലും സുരക്ഷിതമായും സേവനം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ADVERTISEMENT

ഉപഭോക്താവിന്റെ വിവരങ്ങൾ നേരത്തെ റജിസ്റ്റർ ചെയ്തതിനാൽ ഈ ആവശ്യത്തിനായി വിവിധ ഓഫിസിൽ കയറിയിറങ്ങുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ വേണ്ടെന്ന്  ആർടിഎയുടെ കോർപറേറ്റ് ടെക്നിക്കൽ സപ്പോർട്ട് സർവീസസിലെ സ്മാർട്ട് സർവീസസ് ഡിപാർട്ട്മെന്റ് ഡയറക്ടർ മിറ അഹമ്മദ് അൽ ഷെയ്ഖ് പറഞ്ഞു. 

ഇംഗ്ലിഷ്, അറബിക് ഭാഷകളിലുള്ള സേവനം ലോകത്ത് എവിടെ നിന്നും ഉപയോഗപ്പെടുത്താം. അനുവദിച്ച തീയതിക്ക് രാജ്യത്ത് എത്തി ടെസ്റ്റിന് ഹാജരായാൽ മതി.

English Summary:

Dubai RTA launches driving test appointment service on WhatsApp