ദോഹ എക്‌സ്‌പോ വേദിയിൽ പച്ചക്കറി സമൃദ്ധി
ദോഹ ∙ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ പ്രാദേശിക ഫാമുകളിൽ നിന്നുള്ള വ്യത്യസ്ത ഉൽപന്നങ്ങളുമായി അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ കാർഷിക മേളയ്ക്ക് തുടക്കമായി. എക്‌സ്‌പോ വേദിയിലെ കൾചറൽ സോണിലുള്ള ഫാർമേഴ്‌സ് മാർക്കറ്റിന്റെ ഭാഗമാണിത്. സന്ദർശകർക്ക് തദ്ദേശീയ കാർഷിക ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരവും

ദോഹ ∙ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ പ്രാദേശിക ഫാമുകളിൽ നിന്നുള്ള വ്യത്യസ്ത ഉൽപന്നങ്ങളുമായി അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ കാർഷിക മേളയ്ക്ക് തുടക്കമായി. എക്‌സ്‌പോ വേദിയിലെ കൾചറൽ സോണിലുള്ള ഫാർമേഴ്‌സ് മാർക്കറ്റിന്റെ ഭാഗമാണിത്. സന്ദർശകർക്ക് തദ്ദേശീയ കാർഷിക ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരവും പ്രാദേശിക കർഷകർക്ക് വിപണനത്തിന് സർക്കാർ നൽകുന്ന പിന്തുണയുമാണിത്. മേളയിൽ 26 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്. അടുത്ത ആഴ്ച മുതൽ പൂക്കൾ, തേൻ തുടങ്ങി വിവിധ ഉൽപന്ന മേളകൾ ഫാർമേഴ്‌സ് മാർക്കറ്റിൽ നടത്താനാണ് പദ്ധതിയെന്ന് കാർഷിക വകുപ്പ് ഡയറക്ടർ യൂസഫ് അൽ ഖുലൈഫി വ്യക്തമാക്കി. മാർച്ച് 28ന് എക്‌സ്‌പോ അവസാനിക്കുന്നതു വരെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് ഫാർമേഴ്‌സ് മാർക്കറ്റിന്റെ പ്രവർത്തനം.