ഉദ്ഘാടനം അടുത്ത മാസം 9ന്; അബുദാബി എയർപോർട്ട് സായിദ് വിമാനത്താവളമാകും
അബുദാബി∙ ടെർമിനൽ എയുടെ വരവോടെ തലസ്ഥാന വിമാനത്താവളത്തിന്റെ രൂപവും ഭാവവും മാറി. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷി നേടി. പുതുക്കിയ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം 9നു നടക്കും. അന്നു മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളം സായിദ് രാജ്യാന്തര വിമാനത്താവളമായി

അബുദാബി ∙ ടെർമിനൽ എയുടെ വരവോടെ തലസ്ഥാന വിമാനത്താവളത്തിന്റെ രൂപവും ഭാവവും മാറി. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷി നേടി.
പുതുക്കിയ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം 9നു നടക്കും. അന്നു മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളം സായിദ് രാജ്യാന്തര വിമാനത്താവളമായി അറിയപ്പെടും. പ്രതിവർഷം നാലര കോടി യാത്രക്കാരാണ് ഇവിടെത്തുന്നത്. ഒരേ സമയം പറന്നുയരുന്നത് 79 വിമാനങ്ങൾ. മണിക്കൂറിൽ 11,000 യാത്രക്കാർക്കു വിമാനത്താവളം പ്രയോജനപ്പെടും.
പരിശോധകൾക്ക് ബയോമെട്രിക് സംവിധാനമുള്ളതിനാൽ യാത്രാനടപടികൾ ലളിതമാണ്. ചില്ലറ വിൽപന കേന്ദ്രങ്ങൾക്കും ഭോജനശാലകൾക്കുമായി 35,000 ചതുരശ്ര മീറ്റർ വിസ്തൃതി വിമാനത്താവളത്തിലുണ്ട്. 163 കൗണ്ടറുകളാണ് സജ്ജമാക്കിയത്.